ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് അന്വേഷണ സംഘം

തൃശൂര്‍: ദിലീപിന്‍റെ  ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി  പുറമ്പോക്ക് ഭൂമി  കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ രേഖകള്‍ പരിശോധിച്ച തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കാര്യം അറിയിച്ചത്.

ഡി സിനിമാസ് മുപ്പത്തിയഞ്ച് സെന്‍റ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി  പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദിലീപിനു പുറമെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ്  അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ പുറമ്പോക്ക്  ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കളക്ടറുടെ നടപടി നിയമപരമാണെന്നും  അന്വേഷണത്തില്‍ വ്യക്തമായി. അനധികൃത നിര്‍മാണവും നടന്നിട്ടില്ല.  റവന്യൂ രേഖകള്‍ പരിശോധിച്ചും സ്ഥലം അളന്നുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേസ് ഈ മാസം 27 ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും.

prp

Related posts

Leave a Reply

*