ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തൃശ്ശൂര്‍: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഒരാഴ്ച സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറമ്പോക്ക് […]

ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് അന്വേഷണ സംഘം

തൃശൂര്‍: ദിലീപിന്‍റെ  ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി  പുറമ്പോക്ക് ഭൂമി  കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ രേഖകള്‍ പരിശോധിച്ച തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കാര്യം അറിയിച്ചത്. ഡി സിനിമാസ് മുപ്പത്തിയഞ്ച് സെന്‍റ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി  പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ദിലീപിനു പുറമെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ്  അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പുറമ്പോക്ക്  ഭൂമി കയ്യേറിയിട്ടില്ലെന്നും മുന്‍ ജില്ലാ കളക്ടറുടെ നടപടി നിയമപരമാണെന്നും  […]

ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭാ കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സില്‍ തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്. തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവര്‍ത്തനാനുമതി തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. തീയറ്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും […]

ദിലീപിന് ക്ലീന്‍ചിറ്റ്, ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല

തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി  എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്. മാധ്യമവാര്‍ത്തകളും പലരുടെയും പ്രതികരണങ്ങളും  ദിലീപ്  ഭൂമി കയ്യേറിയിട്ടുണ്ടാവം എന്ന ധാരണ […]