ദിലീപിന് ക്ലീന്‍ചിറ്റ്, ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല

തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി  എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്. മാധ്യമവാര്‍ത്തകളും പലരുടെയും പ്രതികരണങ്ങളും  ദിലീപ്  ഭൂമി കയ്യേറിയിട്ടുണ്ടാവം എന്ന ധാരണ പൊതുസമൂഹത്തില്‍ ഉടലെടുക്കുവാന്‍ കാരണമായിരുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപിനെ കുറ്റാരോപിതനായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും  കോടതി വിധി വരും വരെ അക്കാര്യത്തില്‍ മുന്‍വിധി നല്ലതല്ലന്നുമാണ് നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചുണ്ട്. കൂടുതല്‍ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്. പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയതെന്നും. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നുമാണ് സര്‍വ്വേ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

 

prp

Related posts

Leave a Reply

*