തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്. മാധ്യമവാര്‍ത്തകളും പലരുടെയും പ്രതികരണങ്ങളും ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടാവം എന്ന ധാരണ […]

