നടി ആക്രമിക്കപ്പെട്ട സംഭവം; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അക്രമിസംഘം പദ്ധതിയിട്ടിരുന്നത് നടിയെ കൂട്ടബലാത്സംഗം ചെയ്യാനായിരുന്നെന്നും ഇതിനുള്ള സൗകര്യം ഒരുക്കിയാണ് വാഹനം കൊണ്ടു വന്നതെന്നും എന്നാല്‍ പദ്ധതി പാളുകയായിരുന്നെന്നും കുറ്റപത്രത്തില്‍  പറയുന്നു. കൂടാതെ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താനും കൃത്യം പെട്ടെന്ന്‍ നടപ്പിലാക്കാനും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടി വിവാഹം കഴിഞ്ഞ്  സിനിമാരംഗം വിടുന്നതിനു  മുമ്പായി ഇക്കാര്യം നടപ്പാക്കണം എന്നായിരുന്നു ദിലീപിന്‍റെ  നിര്‍ദേശം. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചത് ഈ […]

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന്‍  മൂന്നുമണിയോടെയാണ്​ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്​. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മാത്രമല്ല, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്​. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണു […]

നടി ആക്രമിക്കപ്പെട്ട സംഭവം; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പോലീസ് ഇന്നു സമര്‍പ്പിക്കും.  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉച്ചയ്ക്കു 12 മണിയോടെ കുറ്റപത്രം നല്‍കുന്നത്. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. നേരത്തേ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. മാത്രമല്ല സംഭവത്തിനു പിറകിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്‍റെ  നേതൃത്വത്തില്‍ വുമണ്‍ ഇന്‍ കലക്ടീവ് സിനിമയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും ചെയയ്തിരുന്നു. വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്. അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ […]

ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന്​ വിദേശയാത്രക്ക്​ കോടതിയുടെ അനുമതി. ഏഴു ദിവസത്തിനുള്ളില്‍ തിരികെ വരണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് അങ്കമാലി മജിസ്​ട്രേറ്റ്​ കോടതി അനുമതി നല്‍കിയത്. ദുബായില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്‍റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു. യാത്രാ വിവരങ്ങള്‍ വിശദമാക്കി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. പാസ്പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തെങ്കിലും കോടതി അത് തള്ളി. ‘ദേ പുട്ട്’ കടയുടെ ദുബായ് ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിദേശയാത്ര […]

ദിലീപിനെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്‍റെ  ഭാഗമായാണ് ആലുവ പോലീസ് ക്ലബില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്.  എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യല്ലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന […]

ഗൂഡാലോചന കേസില്‍ ദിലീപിനെതിരായ കുറ്റപത്രം 2 ദിവസത്തിനകം

തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം  രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്‍റെ  കരട് ബെഹ്റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്റ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്ത്. തന്നെ കുടുക്കിയതില്‍ ലോക്നാഥ് ബെഹ്റയ്ക്കും ബി. സന്ധ്യയ്ക്കും വ്യക്തമായ പങ്കുണ്ടെന്നും ഇരുവരും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് ദിലീപ്  ആഭ്യന്തര സെക്രട്ടറിക്ക്  കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. അതേസമയം  കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നാണ് ആഭ്യന്തര സെക്രട്ടറി  വ്യക്തമാക്കി. 12 പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് അയച്ചത്. സംഭവത്തില്‍ […]

ദിലീപിന്​ സ്വകാര്യ സുരക്ഷാസേന ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്​ സ്വകാര്യ സുരക്ഷാസേന. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്​സ്​ എന്ന സ്വകാര്യ എജന്‍സിയാണ്​ ദിലീപിന്​ സുരക്ഷയൊരുക്കുന്നത്​. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇന്നലെ തണ്ടര്‍ഫോഴ്സിന്‍റെ  ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്‍റെ  വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂറിനു ശേഷം സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സാഹചര്യം […]

ദിലീപ് വീണ്ടും അഴിക്കുള്ളിലാകുമോ?

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടിയ നടന്‍ ദിലീപ് വീണ്ടും അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ട്. കേസില്‍നിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. ആലുവയിലെ ആശുപത്രിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി രേഖകള്‍ കണ്ടെത്തിയത്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു അദ്ദേഹത്തിന്‍റെ  നീക്കം. ഇതിനായി   രണ്ടു ദിവസം അവധിയിലായിരുന്ന നഴ്സിനെക്കൊണ്ട് ചികിത്സിച്ചിരുന്നതായി രേഖയുണ്ടാക്കി എന്നാണ് വിവരം. അതേസമയം  വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയും  ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പോലീസ് വേറെ കേസെടുത്തെന്നാണ് പുറത്തുവരുന്ന […]

ഇരുമുടിക്കെട്ടേന്തി ദിലീപ് ശബരിമലയില്‍

പത്തനംതിട്ട : നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി  ഇന്ന് പുലര്‍ച്ചെ ആറിനാണ് നടന്‍ ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്‍റെ  തൊട്ടടുത്ത ദിവസം ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് […]