നടിയെ ആക്രമിച്ച കേസ്; അനുബന്ധ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇന്ന് പ്രതികള്‍ക്ക് നല്‍കും

  കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി അക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കോടതി ഇന്ന് പ്രതികള്‍ക്ക് നല്‍കും. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിനായി നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപ് കഴിഞ്ഞ 16ാം തിയതി കോടതിയില്‍ ഹാജരാകുകയും കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റുകയും ഷൂ​ട്ടി​ങ്ങു​ള്ള​തി​നാ​ല്‍ 19 ന് നേരിട്ട് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്ന് ദിലീപ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. റിമാന്‍റ് കാലാവധി അവസാനിക്കുന്നതിനാല്‍ പള്‍സര്‍ സുനി […]

‘സ്ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്’; പരിഹാസവുമായി അരുണ്‍ ഗോപി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്.   ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. […]

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്. സാങ്കേതിക തെറ്റുകള്‍ തിരുത്തിയ ശേഷമാണ് 1450 പേജുകളുള്ള കുറ്റപത്രം കോടതി സ്വീകരിച്ചത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് കോടതി നാളെ […]

”അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്..” ചൊറിയാന്‍ വന്ന മാധ്യമപ്രവര്‍ത്തകനോട് ദിലീപിന്‍റെ മറുപടി

കൊച്ചി: എല്ലാ വിഷയങ്ങളും ഓവറാക്കുന്ന ചാനലുകളിലേതടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടന്‍ ദിലീപിന് കടുത്ത അവജ്ഞതയാണ്. തന്നെ ക്രൂരമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്. ഇതിനിടെ ദേ പുട്ടിന്‍റെ ദുബായിയിലെ ശാഖയുടെ  ഉദ്ഘാടനത്തിന് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വക […]

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്ബാവൂര്‍ സിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുമ്പു തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കുറ്റപത്രവും അനുബന്ധ മൊഴികളും മാധ്യമങ്ങള്‍ പുറത്തുവിടുന്നത് തടയണമെന്ന് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെടുമെന്നാണ് വിവരം. കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്‍റെ […]

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

‘അമര്‍ അക്ബര്‍ ആന്‍റണി’ക്കും ‘കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷാ വീണ്ടും സംവിധായകനാകാന്‍ പോവുകയാണ്. ‘കേശു ഈ വീടിന്‍റെ നായകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജനപ്രിയ നടന്‍ ദിലീപ് ആണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ‘അമര്‍ അക്ബര്‍ ആന്‍റണി’ എന്ന നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാര്‍. രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനി’ല്‍ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആയിരുന്നു. 2018 ഏപ്രില്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ തിരക്കഥ സജി […]

അമ്മയോടൊപ്പം ദിലീപ് ദുബായിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ദുബായിലേക്ക് തിരിച്ചു.  അമ്മ മാത്രമാണ് ദിലീപിനൊപ്പം പോയത്. രാവിലെ നെടുമ്പാശേരിയില്‍  നിന്നാണ് ഇരുവരും പോയത്. കാവ്യാ മാധവനും, മകള്‍ മീനാക്ഷിയും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല. കോടതി അനുമതിയോടെയാണ് ദിലീപ് തന്‍റെ ദേ പുട്ട് എന്ന റസ്റ്റോറന്‍റിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി ഇന്ന് ദുബായിലേക്ക് പോകുന്നത്. സ്ഥാപനത്തിന്‍റെ സഹ ഉടമയും സുഹൃത്തുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി […]

ദിലീപ് ഇന്ന് ദുബായിലേക്ക്; സംശയം വിട്ടൊഴിയാതെ പോലീസ്

കൊച്ചി: നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച്‌ തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്‍റിന്‍റെ  ഉദ്ഘാടനത്തിനായാണ് ദുബായ് യാത്ര. ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും പോകുന്നുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന്‍റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് […]

സംഭവബഹുലമായ വിവാഹ ജീവിതത്തിന് ഇന്ന്‍ ഒന്നാം വാര്‍ഷികം

കൊച്ചി: ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും സംഭവബഹുലമായ വിവാഹ ജീവിതത്തിന് ഇന്ന്‍  ഒരുവര്‍ഷം.  കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച്‌ കൊണ്ടായിരുന്നു  2016 നവബംര്‍ 25 നു ഇരുവരും വിവാഹിതരായത്. വിവാഹ ദിവസമാണ് ദിലീപ് മാധ്യമങ്ങളോട് പോലും വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം നിരവധി തവണ ഇവരെച്ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുന്നെങ്കിലും ഇത് മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. സ്ക്രീനിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ വിവാഹ ശേഷം സിനിമാരംഗങ്ങളെക്കാള്‍ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയാണ് നിലവില്‍ ദിലീപ്. അയഞ്ഞു […]

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സൂചന നല്‍കിയത് നടിയുടെ സഹോദരന്‍; ഭീഷണിപ്പെടുത്തലില്‍ സിദ്ധിഖും സാക്ഷി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നവംബര്‍ 22ന് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ ദിലീപിന്‍റെ പങ്ക് വെളിവാക്കുന്ന സൂചന നല്‍കിയത് നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍  വ്യക്തമാക്കുന്നു. കൊച്ചിയില്‍ താരസംഘടന അമ്മ സംഘടിപ്പിച്ച താരനിശയ്ക്കിടെയായിരുന്നു ദീലീപിന്‍റെ ഭീഷണി. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചത് നടിയുടെ സഹോദരനായിരുന്നു. പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് […]