കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. യോഗത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയും എടുത്ത തീരുമാനമാണിതെന്നാണ് നടിമാരും അമ്മയുടെ ആജീവനാന്ത അംഗങ്ങളുമായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ താരസംഘടനയുടെ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കിയ കത്തില്‍ പറയുന്നത്. തീരുമാനം പുനപരിശോദിക്കുന്നതിനായി വീണ്ടും അമ്മയുടെ ജനറല്‍ബോഡിയോഗം വിളിക്കണം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും […]
Tag: Dileep
പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്: ദിലീപിനെതിരെ ജി സുധാകരന്‍
താര സംഘടന അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍. അമ്മ സ്വയം തിരുത്താന്‍ തയ്യാറാകണം. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയ്ക്കുശേഷമല്ല തീരുമാനമെടുത്തത്. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം. ദിലീപ് ധിക്കാരിയാണെന്നും സുധാകരന്‍ പറയുന്നു. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും അദ്ദേഹം പറയുന്നു. മലയാളചലച്ചിത്രത്തിന് കൊച്ചി കേന്ദ്രീകരിച്ച് ലോബിയെന്നും സുധാകരന്‍ പറയുന്നു. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ […]
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തം
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നുണ്ട്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം. നടി ഊർമിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ട് […]
ദിലീപിനൊപ്പമുള്ള ചിത്രത്തിന് കമന്‍റിട്ടയാള്‍ക്ക് ഐമയുടെ കിടിലന്‍ മറുപടി
ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റിയന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്‍റെയും ക്ലിപ് ഇറങ്ങുമോ’ എന്ന് ചോദിച്ച് കമന്‍റിട്ടത്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായി ഐമ ഉടന്‍ രംഗത്തെത്തി. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്‍റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇപ്പോള്‍ ഐമയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. Dileepettan ! ❤️ A post shared […]
ബിബിന്‍ ജോര്‍ജിന്‍റെ കല്യാണത്തിന് താരമായത് ദിലീപും പോര്‍ഷെ കാറും- VIDEO
നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്‍ താലി ചാര്‍ത്തിയത്. വിവാഹം താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കറുത്തേടം സെന്‍റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. വിവാഹത്തിന് ദിലീപ്, പ്രയാഗമാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. താരങ്ങള്‍ക്കിടയില്‍ താരമായത് ദിലീപും പുത്തന്‍ പോര്‍ഷെ കാറുമായിരുന്നു. വെള്ള പോര്‍ഷെ കാറില്‍ വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് ദിലീപ് എത്തിയത്. താരത്തിനൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത്, വധൂവരന്മാര്‍ക്ക് ആശംസകളും നേര്‍ന്നാണ് […]
മികച്ച പ്രതികരണവുമായി ‘കമ്മാര സംഭവ’ത്തിന്‍റെ പുതിയ ട്രെയിലര്‍ എത്തി
മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ദിലീപ് ചിത്രം കമ്മാര സംഭവത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെതായി എത്തിയ ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.
തൊണ്ണൂറ്റിയാറുകാരനായി ദിലീപ്; ‘കമ്മാരസംഭവ’ത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മധു അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവ’ത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി. തൊണ്ണൂറ്റിയാറു വയസുകാരനായ തന്‍റെ ചിത്രം ദിലീപ് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരന്‍ എന്ന സംഭവം. കമ്മാരസംഭവം’ എന്ന വരികളോടെയാണ് ചിത്രം ആരാധകര്‍ക്കായി ദിലീപ് പങ്കുവെച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു […]
‘കമ്മാരസംഭവം’ ഫസ്റ്റ് ലുക് പോസ്റ്റര്‍ ദിലീപ് പുറത്തിറക്കി
പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദിലീപിന്‍റെ വാക്കുകള്‍. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് നടന്‍ പുറത്തിറക്കിയത്. എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകര്‍ ഒപ്പമുണ്ടെന്നതാണ് ശക്തിയെന്ന് ദിലീപ് തന്‍റെ ഫെയ്സ് ബുക്കിലൂടെ പറഞ്ഞു. തുടര്‍ന്നും സ്‌നേഹവും കരുതലും വേണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നും കുറിപ്പില്‍ പറയുന്നുണ്ട്. താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം […]
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും പൊലീസിന്‍റെ നടപടി ബോധപൂര്‍വമാണെന്നും കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇവ നല്‍കിയില്ലെങ്കില്‍ അത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഡിസംബര്‍ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ […]
”ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു”; മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ ”ഞാന്‍ 21-06-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം […]










