ദിലീപിനൊപ്പമുള്ള ചിത്രത്തിന് കമന്‍റിട്ടയാള്‍ക്ക് ഐമയുടെ കിടിലന്‍ മറുപടി

ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റിയന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്‍റെയും ക്ലിപ് ഇറങ്ങുമോ’ എന്ന് ചോദിച്ച് കമന്‍റിട്ടത്.

എന്നാല്‍ അതിന് ചുട്ട മറുപടിയുമായി ഐമ ഉടന്‍ രംഗത്തെത്തി. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്‍റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇപ്പോള്‍ ഐമയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Dileepettan ! ❤️

A post shared by Aima Rosmy Sebastian (@aima.rosmy) on

കമ്മാരസംഭവം റിലീസുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയതായിരുന്നു ദിലീപ്. ഐമ കുടുംബത്തിനൊപ്പം ദുബൈയിലാണ് താമസം. 2013ലെ നിര്‍മിച്ച ‘ദൂരം’ എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്.

prp

Related posts

Leave a Reply

*