കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റുമായ സിദ്ധിഖ് രംഗത്ത്. കഴിഞ്ഞ ദിവസം സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് സിദ്ധിഖ് നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലേക്കുള്ള പല അവസരണങ്ങളും നഷ്ടപ്പെടുത്തിയത് ദിലീപ് ആണെന്നാണ് സിദ്ധിഖിന്‍റെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ നടി തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ധിഖ് പറയുന്നു. പോലീസിനോടാണ് സിദ്ധിഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദിലീപിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇക്ക വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും സിദ്ധിഖ് പറയുന്നു. […]
Tag: Dileep
ദിലീപേട്ടന് നല്ലതു മാത്രം വരുത്തണേ എന്നാണ് പ്രാര്‍ത്ഥന, ശരിയെന്തെന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല: പ്രയാഗ മാര്‍ട്ടിന്‍
നടി ആക്രമിക്കപ്പെട്ട കേസിലൂടെ അദ്ദേഹം കടന്നുപോയ നിമിഷം വിഷമമുണ്ടാക്കിയെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. ഒരു സഹോദരന്‍റെയും ഗുരുവിന്‍റെയും സ്ഥാനമാണ് നല്‍കിയത്. ഒരു സഹോദരനെ പോലെയാണ് സംസാരിക്കാറുള്ളതെന്നും പ്രയാഗ പറയുന്നു. രാമലീലയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല […]
നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്
കൊച്ചി: ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. “അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായി പ്രകാശിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ്ഗ ദീപമായ് പ്രകാശിക്കും. Posted by Dileep on Friday, September 14, 2018
മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞു അഥിതി കൂടി..
കൊച്ചി : നടി കാവ്യാ മാധവന്‍ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കാവ്യയും ദിലീപും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് അവരുടെ കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. ‘കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്‍റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബര്‍ 25നായിരുന്നു ദിലീപ്- കാവ്യ വിവാഹം. കാവ്യ ഗര്‍ഭിണിയാണെന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്നു കുടുംബവൃത്തങ്ങള്‍ അത്തരം വാര്‍ത്തകളെക്കുറിച്ചു പ്രതികരിച്ചിരുന്നില്ല. എന്തായാലും പുതിയ അതിഥിയെ കാണാനുള്ള […]
ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, എതിര്‍ത്ത് പത്മപ്രിയ; രഹസ്യവോട്ടെടുപ്പ് നടത്തും
കൊച്ചി: ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്‍റെ വാദം. ഇതിനെ […]
ദിലീപ് വിഷയം: അമ്മയെ തള്ളി കമല്‍ഹാസന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെ തള്ളി കമല്‍ഹസന്‍. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിലെ വനിതാ കുട്ടായ്മയായ ഡബ്ല്യുസിസിക്ക് താരം പിന്തുണ അറിയിക്കുകയും ചെയ്തു. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കാനാണു സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ […]
ദിലീപുമായി മഞ്ജു മനസുകൊണ്ട് ഒന്നായി; മീനാക്ഷി മാത്രം അമ്മയ്ക്ക് മാപ്പ് കൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയില്‍: സലിം ഇന്ത്യ
അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്‍റെ മൗനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി സലിം ഇന്ത്യ. ദിലീപിനുവേണ്ടി ചാലക്കുടിയില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കുകയും ചെയ്ത ആളാണ് സലിം ഇന്ത്യ. സലീം ഇന്ത്യയുടെ വാക്കുകള്‍: മഞ്ജുവാരിയരുടെ മഹാമൗനത്തിന്‍റെ അര്‍ത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു […]
കുറ്റവിമുക്തനാക്കും’വരെയും ദിലീപ് പുറത്തുതന്നെയെന്ന് മോഹന്‍ലാല്‍
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്‍റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്‍റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ […]
താൻ ദിലീപിനെതിരല്ല, ദിലീപിന്‍റെത് മാന്യമായ നിലപാടെന്ന് രഞ്ജിനി
നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടി രഞ്ജിനി ശക്തമായ പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. എന്നാൽ ഇപ്പോൾ, തന്‍റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയാണ് രഞ്ജിനി. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. രഞ്ജിനിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങളുമായെത്തി. ഇത് സിനിമയ്ക്കുള്ളിലെ സിനിമയാണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ നമുക്ക് കാത്തിരുന്ന് കാണാം എന്ന് രഞ്ജിനിയും പ്രതികരിച്ചു. ദിലീപിനൊപ്പം നടി അഭിനയിച്ച റിങ്മാസ്റ്റർ […]
ദിലീപിനെ ‘അമ്മ’പുറത്താക്കിയ വാര്‍ത്ത ലണ്ടനിലും ഹിറ്റ്
ലണ്ടന്‍: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ചിത്ര സഹിതം വാര്‍ത്തയായി. ‘നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധം’ എന്ന തലക്കെട്ടിലാണ് സുദീര്‍ഘമായ വാര്‍ത്ത വന്നത്. അമ്മയില്‍ നിന്നും നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്‌താവനയും തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്ത യോഗത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയിലുണ്ട്. സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കേസ് തീരുന്നതിന് മുമ്ബ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം […]









