താൻ ദിലീപിനെതിരല്ല, ദിലീപിന്‍റെത് മാന്യമായ നിലപാടെന്ന് രഞ്ജിനി

നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് നടി രഞ്ജിനി ശക്തമായ പ്രതിഷേധവവുമായി രംഗത്തെത്തിയിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം.

എന്നാൽ ഇപ്പോൾ, തന്‍റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയാണ് രഞ്ജിനി. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

രഞ്ജിനിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങളുമായെത്തി. ഇത് സിനിമയ്ക്കുള്ളിലെ സിനിമയാണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ നമുക്ക് കാത്തിരുന്ന് കാണാം എന്ന് രഞ്ജിനിയും പ്രതികരിച്ചു.

ദിലീപിനൊപ്പം നടി അഭിനയിച്ച റിങ്മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്

prp

Related posts

Leave a Reply

*