നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങി നാനോ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണുമായി എത്തിയ നാനോ കാര്‍ യാത്ര അവാസാനിപ്പിക്കുകയാണെന്ന് സൂചന. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. ഇതാണ് നാനോ കാറിന്‍റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്‍റെ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒൗദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ടാറ്റ ഗ്രൂപ്പിന്‍റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചെെല്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. ജൂണ്‍ മാസത്തില്‍ കയറ്റുമതിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം ജൂണില്‍ 167 യൂണിറ്റ് കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതി ചെയ്‌തിരുന്നു.

ഈ സാഹചര്യത്തില്‍ നാനോ 2019ന് അപ്പുറം കടക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് കമ്ബനി വക്താവ് പറഞ്ഞു. കാറിന്റെ നി‌ര്‍മാണം നിലനില്‍ക്കണമെങ്കില്‍ പുതിയ നിക്ഷേപം വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കസ്റ്റമര്‍ ഡിമാന്‍റ് മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*