നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങി നാനോ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണുമായി എത്തിയ നാനോ കാര്‍ യാത്ര അവാസാനിപ്പിക്കുകയാണെന്ന് സൂചന. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. ഇതാണ് നാനോ കാറിന്‍റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്‍റെ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒൗദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ടാറ്റ ഗ്രൂപ്പിന്‍റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചെെല്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. […]