മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞു അഥിതി കൂടി..

കൊച്ചി : നടി കാവ്യാ മാധവന്‍ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കാവ്യയും ദിലീപും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് അവരുടെ കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച്‌ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.

‘കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്‍റെ കുടുംബസുഹൃത്ത് പറഞ്ഞു.

2016 നവംബര്‍ 25നായിരുന്നു ദിലീപ്- കാവ്യ വിവാഹം. കാവ്യ ഗര്‍ഭിണിയാണെന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്നു കുടുംബവൃത്തങ്ങള്‍ അത്തരം വാര്‍ത്തകളെക്കുറിച്ചു പ്രതികരിച്ചിരുന്നില്ല. എന്തായാലും പുതിയ അതിഥിയെ കാണാനുള്ള തിടുക്കത്തിലാണ്  മീനാക്ഷിയും.

prp

Related posts

Leave a Reply

*