ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മധു അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവ’ത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി. തൊണ്ണൂറ്റിയാറു വയസുകാരനായ തന്‍റെ ചിത്രം ദിലീപ് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരന്‍ എന്ന സംഭവം. കമ്മാരസംഭവം’ എന്ന വരികളോടെയാണ് ചിത്രം ആരാധകര്‍ക്കായി ദിലീപ് പങ്കുവെച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരൻ എന്ന സംഭവം. കമ്മാരസംഭവം.
Posted by Dileep on Tuesday, February 6, 2018
ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്‍റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ. മുരളീ ഗോപിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.


