മികച്ച പ്രതികരണവുമായി ‘കമ്മാര സംഭവ’ത്തിന്‍റെ പുതിയ ട്രെയിലര്‍ എത്തി

മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ദിലീപ് ചിത്രം കമ്മാര സംഭവത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെതായി എത്തിയ ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

തൊണ്ണൂറ്റിയാറുകാരനായി ദിലീപ്; ‘കമ്മാരസംഭവ’ത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മധു അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവ’ത്തിലെ പുതിയ ലുക്ക് പുറത്തിറങ്ങി. തൊണ്ണൂറ്റിയാറു വയസുകാരനായ തന്‍റെ ചിത്രം ദിലീപ് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരന്‍ എന്ന സംഭവം. കമ്മാരസംഭവം’ എന്ന വരികളോടെയാണ് ചിത്രം ആരാധകര്‍ക്കായി ദിലീപ് പങ്കുവെച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.   ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു […]

‘കമ്മാരസംഭവം’ ഫസ്റ്റ് ലുക് പോസ്റ്റര്‍ ദിലീപ് പുറത്തിറക്കി

പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദിലീപിന്‍റെ വാക്കുകള്‍. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് നടന്‍ പുറത്തിറക്കിയത്.   എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകര്‍ ഒപ്പമുണ്ടെന്നതാണ് ശക്തിയെന്ന് ദിലീപ് തന്‍റെ ഫെയ്സ് ബുക്കിലൂടെ പറഞ്ഞു. തുടര്‍ന്നും സ്‌നേഹവും കരുതലും വേണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നും കുറിപ്പില്‍ പറയുന്നുണ്ട്. താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം […]