‘കമ്മാരസംഭവം’ ഫസ്റ്റ് ലുക് പോസ്റ്റര്‍ ദിലീപ് പുറത്തിറക്കി

പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദിലീപിന്‍റെ വാക്കുകള്‍. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായതെന്ന മുഖവുരയോടെ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററാണ് നടന്‍ പുറത്തിറക്കിയത്.

 

എത് പ്രതിസന്ധിയിലും ദൈവത്തെപ്പോലെ ആരാധകര്‍ ഒപ്പമുണ്ടെന്നതാണ് ശക്തിയെന്ന് ദിലീപ് തന്‍റെ ഫെയ്സ് ബുക്കിലൂടെ പറഞ്ഞു. തുടര്‍ന്നും സ്‌നേഹവും കരുതലും വേണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചവര്‍ക്ക് സമര്‍പ്പിതം, ഒടിച്ചവര്‍ക്ക് സമര്‍പ്പിതം, വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിതം എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

താടിവച്ച് പട്ടാളവേഷത്തിലാണ് കമ്മാരസംഭവം പോസ്റ്ററില്‍ ദിലീപുള്ളത്. ഇതിന് മുന്നേ ദിലീപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം രാമലീലയായിരുന്നു.  രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

prp

Related posts

Leave a Reply

*