ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും. ഗൂഡാലോചന, കൂട്ടബലാത്സംഗം എന്നിവ ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ  നീക്കം. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസ് നിലപാട്. കേസില്‍ ഇതുവരെ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. കേസില്‍ ദിലീപിന്‍റെ  സുഹൃത്ത് നാദിര്‍ഷ, ഭാര്യ കാവ്യാ മാധവന്‍ എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ […]

ദിലീപിന് ജാമ്യമില്ല, നാലാം തവണയും ജാമ്യഹര്‍ജി തള്ളി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്  ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിട്ടുള്ള തെളിവുകള്‍ ശക്തമായതാണ് ദിലീപിന്‍റെ  ജാമ്യം തള്ളാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന കുറ്റമാണ് തന്‍റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ […]

രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന്  ഹൈക്കോടതി. ചിത്രത്തിന്‍റെ  റിലീസിനോട് അനുബന്ധിച്ച്‌ തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിനിമാ റിലീസിന് പോലീസ് സംരക്ഷഷണം ഏര്‍പ്പെടുത്താന്‍    കഴിയില്ലെന്ന  നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ   ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ […]

നടി കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ്

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് എം.എല്‍.എ.  കുറേ വട്ടിളകിയ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത് എന്നും ദിലീപിന്‍റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്‍റെ  പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.    ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് […]

നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തി.  നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.  കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച്‌ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നുമുള്ള  പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി, നാദിര്‍ഷയോട്  ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ […]

ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല. രണ്ട് ദിവസത്തിനകം  ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ  അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള  പറഞ്ഞു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ  അടിസ്ഥാനത്തില്‍ നാദിര്‍ഷാ നാളെ രാവിലെ പത്ത് മണിക്ക്  മുന്‍പ്  ആലുവ പൊലീസ് ക്ലബില്‍    ഹാജരാകുമെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്   18  ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. […]

നടി ആക്രമിക്കപ്പെട്ട കേസ് പോലീസിനും പ്രോസിക്യുഷനും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

കൊച്ചി : നടിയെ തട്ടികൊണ്ടുപോയി  ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യുഷനും കടുത്ത വിമര്‍ശനവുമായി  ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയുടെ   മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. അന്വേഷണം നീണ്ടു പോകുകയാണെന്നും പ്രതികളെ നിരന്തരം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും   കോടതി ചോദിച്ചു. നാദിര്‍ഷയുടെ  മുന്‍‌കൂര്‍  ജാമ്യാപേക്ഷ  ഈ മാസം 1 8 ലേക്ക് മാറ്റിയ ഹൈക്കോടതി വിശദമായ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 1 0 നു ഹാജരാവാന്‍ നാദിര്‍ഷയോടു  ആവശ്യപ്പെട്ടു. കേസ് അന്വേഷണം സിനിമ കഥ […]

രാമലീല 28 നു  തീയറ്ററുകളില്‍ എത്തും

കൊച്ചി; ദിലീപ് നായകനായി എത്തുന്ന രാമലീല  ഈ മാസം 28 നു  തീയറ്ററുകളില്‍ എത്തും.  ഓണം റിലീസ് ചിത്രങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി എന്നതിനാല്‍ രാമലീലയ്ക് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം കിട്ടുമെന്ന പ്രതീക്ഷ  അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്‍റെ   വേഷത്തിലാണ് ദിലീപ് […]

ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക. ദിലീപിന്‍റെ  മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.ഒക്ടോബര്‍ 16 നാണ് ദിലീപിന്‍റെ  അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്.ആ കാലയളവിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സ്വാഭാവിക ജാമ്യത്തിനുള്ള ശ്രമം തടയാനാണ് പോലീസിന്‍റെ  ശ്രമം.  നേരത്തെ ദിലീപിന്‍റെ  ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചില്‍ തന്നെയാവും പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരിക. […]

നാദിര്‍ഷാ തനിക്ക് പണം നല്‍കിയെന്ന നിലപാടില്‍ ഉറച്ചു പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  താന്‍   നാദിര്‍ഷായില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി വെളിപ്പെടുത്തിയത്. ദിലീപ് പറഞ്ഞിട്ടാണെന്നും സുനി പൊലീസിന് മൊഴി നല്‍കി. നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്‍റെ  മാനേജരില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋത്വിക് […]