കൊച്ചി; സിനിമയിലെ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി നടന്‍ അനൂപ് ചന്ദ്രന്‍. മോസ് ആന്‍റ്ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍, തന്നെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നിരവധി അവസരങ്ങള്‍ പിന്നീട് നഷ്ടമായെന്നും അനൂപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മിമിക്രിയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്‍റെ വിദ്വേഷമെന്നും അനൂപ് മൊഴിയില്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ദിലീപ് ഫോണില്‍ വിളിച്ചിരുന്നു. മലയാള സിനിമയിലെ മിമിക്രിയെ കുറിച്ചൊക്കെ പറയാന്‍ നീ വളര്‍ന്നോ എന്നായിരുന്നു ചോദ്യം. മലയാള […]
Tag: Dileep
നാദിര്‍ഷ ആശുപത്രി വിട്ടു
കൊച്ചി: നെഞ്ച് വേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷ ആശുപത്രി വിട്ടു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യാനിരിക്കെയാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആശുപത്രി വിടാന്‍ തയ്യാറാവാതെ ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.അതേസമയം പോലീസ് ഇടപെട്ടാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തു നീക്കിയതെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 13 നു പരിഗണിക്കാനിരിക്കുകയാണ്. കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ […]
ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീന്റെ ജാമ്യഹര്‍ജി വീണ്ടും ഹൈക്കോടതിക്കു മുന്നില്‍. ജൂലൈ 24ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരസിച്ചു. അന്ന് ജാമ്യാപേക്ഷ, കേട്ട അതേ ജഡ്ജി തന്നെയാണ് ഇന്നും വാദം കേള്‍ക്കുക. കേസില്‍ നിരപരാധിയാണെന്നും കുറ്റകൃത്യവും താനുമായുള്ള ബന്ധം തെളിയിക്കുന്ന യാതൊരു തെളിവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിലൂടെ ദിലീപ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. കേസില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കും.
ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭാ കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സില്‍ തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്. തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവര്‍ത്തനാനുമതി തടയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. തീയറ്റര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും […]
ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‍ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ദിലീപിന്റെ വാദം. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. കേസില്‍ ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രിമിനലായ ഒന്നാം പ്രതിയുടെ […]
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകും. സുനില്‍ കുമാറിന് പണം നല്‍കി ഒത്തുതീര്‍പ്പിന് അപ്പുണ്ണി ശ്രമിച്ചെന്ന് പോലീസ്. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. പൊലീസ് തെരച്ചില്‍ തുടങ്ങിയ ശേഷം അപ്പുണ്ണി ഒളിവിലാണെന്നാണ് സൂചന. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയത്. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് […]
സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ ഇതിന് മുന്‍പും മറ്റൊരു നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഇത് ദിലീപിനും സിനിമാ മേഖലയിലുള്ള മറ്റ് പലര്‍ക്കും അറിയാമായിരുന്നുവെന്നും ഈ പരിചയം വച്ച് കൊണ്ടാണ് സുനിലിന് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന് മികച്ച ടീം വേണമെന്നും, താനും സുനില്‍ കുമാറും തമ്മില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇടപാടുണ്ടാവുകയുള്ളൂവെന്നും താനാണ് ഇതിന് പിന്നിലെന്ന് മറ്റാരും ഇക്കാര്യം അറിയരുതെന്നും ക്വട്ടേഷന്‍ നല്‍കുന്ന സമയത്ത് ദിലീപ് പറഞ്ഞിരുന്നുവത്രെ. സുനില്‍ കുമാര്‍ തന്നെ […]
ദിലീപിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ നീട്ടി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപ് ചെയ്തത് ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. ജാമ്യം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദിലീപിന് വേണ്ടി അഡ്വ കെ. രാം കുമാറും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സുരേശനും ഹാജരായി. കേസില്‍ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന […]
പ്രൊഫസര്‍ ഡിങ്കന് 3ഡിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
റാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
നടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ദിലീപ്
അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ









