ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീന്റെ ജാമ്യഹര്‍ജി വീണ്ടും ഹൈക്കോടതിക്കു മുന്നില്‍. ജൂലൈ 24ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരസിച്ചു. അന്ന് ജാമ്യാപേക്ഷ, കേട്ട അതേ ജഡ്ജി തന്നെയാണ് ഇന്നും വാദം കേള്‍ക്കുക.

കേസില്‍ നിരപരാധിയാണെന്നും കുറ്റകൃത്യവും താനുമായുള്ള ബന്ധം തെളിയിക്കുന്ന യാതൊരു തെളിവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിലൂടെ ദിലീപ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. കേസില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കും.

prp

Related posts

Leave a Reply

*