നടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ദിലീപ്

അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നടന്‍ ദിലീപ് മാനനഷ്ടത്തിന് കേസ് നല്‍കും. ഇതു സംബന്ധമായി ദിലീപ് ഉടന്‍ തന്നെ ഡിജിപിക്കും പരാതി നല്‍കും. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യത്തിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് ദിലീപ് പറയുന്നത്. ദിലീപ് പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നടിക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും എത്രയും വേഗം പിടികൂടി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം ആ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതിന്‍റെ പേരില്‍ ‘ചിലര്‍ ‘ തന്നെ ക്രൂശിക്കുകയാണെന്നാണ് ദിലീപിന്‍റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് കാണാം..

 

prp

Related posts

Leave a Reply

*