സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ ഇതിന് മുന്‍പും മറ്റൊരു നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഇത് ദിലീപിനും സിനിമാ മേഖലയിലുള്ള മറ്റ് പലര്‍ക്കും അറിയാമായിരുന്നുവെന്നും ഈ പരിചയം വച്ച്‌ കൊണ്ടാണ് സുനിലിന് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.

ക്വട്ടേഷന് മികച്ച ടീം വേണമെന്നും, താനും സുനില്‍ കുമാറും തമ്മില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇടപാടുണ്ടാവുകയുള്ളൂവെന്നും താനാണ് ഇതിന് പിന്നിലെന്ന് മറ്റാരും ഇക്കാര്യം അറിയരുതെന്നും ക്വട്ടേഷന്‍ നല്‍കുന്ന സമയത്ത് ദിലീപ് പറഞ്ഞിരുന്നുവത്രെ. സുനില്‍ കുമാര്‍ തന്നെ ക്വട്ടേഷന് വേണ്ട മറ്റ് ആള്‍ക്കാരെ തെരഞ്ഞെടുക്കണമെന്നും ദിലീപ് നിര്‍ദ്ദേശിച്ചു. ക്വട്ടേഷന്‍ ഏറ്റെടുത്ത് മികച്ച പരിചയമുള്ളവരെത്തന്നെ ഇതിനായി തെരഞ്ഞെടുക്കണമെന്നു നിര്‍ദ്ദേശിച്ചു. താനാണ് പിന്നിലെന്നോ തനിക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവര്‍ അറിയരുത്.

പണമിടപാടുകള്‍ പള്‍സര്‍ സുനിയുമായി നേരിട്ട് മാത്രമേ നടത്തുകയുള്ളൂ.

തന്നെ ഒരു ഘട്ടത്തിലും നേരിട്ട് ഫോണ്‍ വിളിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചാണ് സുനില്‍ കുമാര്‍ ഫോണില്‍ ദിലീപിനെ ഒരിക്കലും വിളിക്കാതിരുന്നത്. എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പല തവണ സുനില്‍ കുമാര്‍ വിളിച്ചിരുന്നു. ആ സമയങ്ങളിലൊക്കെ ദിലീപും അപ്പുണ്ണിയും ഒരുമിച്ചാണുണ്ടായിരുന്നത്.

സുനില്‍ കുമാറും താനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ അവശേഷിക്കരുതെന്നും ദിലീപ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.

prp

Related posts

Leave a Reply

*