ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ കേസി​ന്‍റെ വിചാരണ രണ്ടാഴ്ചത്തേക്ക്​​ നീട്ടിയത്​. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം.  അതേസമയം  പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ്​ കേസ്​ […]

ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ദിലീപിനോട് ചോദിച്ചത്. അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് […]

നടി കേസ്; ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കെെമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കെെമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതി നടന്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാദരായിരുന്നു. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി […]

നടിയെ ആക്രമിച്ച കേസ്; വിചാരണയുമായി ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ഹര്‍ജി. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച്‌ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ […]

ഹൈക്കോടതിയില്‍ ദിലീപിന് വീണ്ടും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടിലെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതി കയറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ കിട്ടിയ ശേഷം മാത്രമെ വിചാരണ  […]

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം; കരയ്ക്കടുക്കാതെ അന്വേഷണം

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് മലയാളികളെ പോലും അമ്പരപ്പിച്ച ആക്രമണം നടന്നത്.  രാത്രി ഒമ്പതരയോടെ സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ കളമശ്ശേരി,തൃക്കാക്കര,കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച്‌ ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍ ഇവരെ പടമുകളിലുള്ള ,സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. ലാലാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് മാര്‍ട്ടിനെ ചോദ്യം ചെയ്തതോടെയാണ് സുനില്‍കുമാര്‍ അടക്കമുള്ളവരെക്കുറിച്ച്‌ […]

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല

അങ്കമാലി. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കില്ല. അങ്കമാലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന  നിലപാടില്‍ പൊലീസ് ഉറച്ചുനിന്നു. കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.  വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്‍റെ […]

ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്; എല്ലാ പ്രതികളും ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി കോടതിയാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്‍റെ കോപ്പി കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദിലീപ് […]

നടി ആക്രമിക്കപ്പെട്ട കേസ്; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്. മുന്‍പ് കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞിരുന്നു . തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പൊലീസ് സന്നദ്ധമാകുകയായിരുന്നു . […]

ഓടുന്ന ട്രെയിനില്‍ യുവനടിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച്‌ ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് […]