കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് പോലീസ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ചത്.ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുളള റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ഇത് വിചാരണ വേളയില്‍ തെളിയിക്കുന്നതിന് ദൃശ്യങ്ങള്‍ നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് കോടതിക്ക് തോന്നുന്നുവെങ്കില്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് സംഭാഷണം രേഖപ്പെടുത്തി നല്‍കാന്‍ തയാറാണെന്ന് പ്രോസിക്യുഷന്‍ […]
Tag: actress attacked
അശ്ലീല കമന്‍റടിക്ക് പിന്നാലെ തമന്നയ്ക്ക് നേരെ ചെരിപ്പേറും
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങി ആൾകൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ബിടെക്ക് ബിരുദധാരിയായ കരിമുള്ളയെന്ന യുവാവ് തമന്നയുടെ നേരെ ചെരിപ്പെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്തല്ല, ജ്വല്ലറിയിലെ ജീവനക്കാരന്‍റെ ശരീരത്തിലായിരുന്നു കൊണ്ടത്. ഉടന്‍ പോലീസിനെ വിളിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാണ് ചെരിപ്പെറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. […]
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് […]
മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം ആരുടേത്..? പുതിയ വാദവുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കച്ചിത്തുരുമ്പാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്. ‘ഓണ്‍ ചെയ്യൂ.’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ മറച്ചു വെയ്ക്കുകയാണെന്നും അഭിഭാഷകന്‍ […]
നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിനെ കുടുക്കാനുള്ള കെട്ടുകഥയോ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവുകള്‍. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും നടന്നത് നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ആസൂത്രണം ചെയ്ത പ്ലാനായിരുന്നു എന്നും വാഹനമോടിച്ച രണ്ടാംപ്രതി മാര്‍ട്ടിനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയത് നടിയും സുനിയും നടനും നിര്‍മ്മാതാവുമായ ലാലും ചേര്‍ന്നായിരുന്നെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ നടന്ന അന്വേഷണങ്ങള്‍ കെട്ടുകഥയെന്ന് ഉറപ്പിക്കുന്ന മാര്‍ട്ടിന്‍റെ വെളിപ്പെടുത്തിലിന്‍റെ വിശദാംശങ്ങള്‍ മംഗളം ടെലിവിഷനാണ് പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി […]
നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നാണ് പോലീസ് നിലപാട്. ഈ നിലപാട് അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരയെ അപമാനിച്ച കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്‍റെ നീക്കമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ദിലീപിന്‍റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ ദിലീപ് അങ്കമാലി കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം […]
കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്‍റെ പരാതിയില്‍ വിധി ഇന്ന്‍
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്‍റെ ഹര്‍ജി. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതുമെന്നുള്ള നിലപാടിലാണ് പോലീസ്. കുറ്റപത്രത്തിന് പുറമെ നിര്‍ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, […]
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും പൊലീസിന്‍റെ നടപടി ബോധപൂര്‍വമാണെന്നും കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇവ നല്‍കിയില്ലെങ്കില്‍ അത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഡിസംബര്‍ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ […]
”ദിലീപും കാവ്യയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു”; മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ മാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ ”ഞാന്‍ 21-06-2017 തീയതി പൊലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം […]








