കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം ചോര്‍ച്ചയാണെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനയിലാണ് വാതകച്ചോര്‍ച്ചയാണ് കാരണമെന്ന് സ്ഥിരീകരിച്ചത്.
ഗ്യാസ് കട്ടറില്‍ നിന്നും തലേദിവസം വാതകം ചോര്‍ന്നിരുന്നു. എന്നാല്‍ വാതകം എങ്ങനെ ചോര്‍ന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയില്‍ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
അസറ്റിലിന്‍ കത്തിയാല്‍ വിഷവാതകമായി മാറാന്‍ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും മറ്റും ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കൂവെന്നു ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.