മാണിക്ക് പിണക്കം; യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തില്ല

137 മണ്ഡലങ്ങളിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍  കെ.എം.മാണിയ്ക്ക് പിണക്കം. ലഭിച്ച 15 സീറ്റിന് പുറമെ  ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയിരുന്നതും സീറ്റ് വിഭജനം ഫോണിലൂടെ പൂര്‍ത്തിയാക്കിയതിലും മാണി അതൃപ്തനാണ്. കൂടാതെ  കോട്ടയം ഡി.സി.സി. പ്രസിഡന്‍റിന്‍റെ പ്രസ്താവനയും അതൃപ്തിക്ക് കാരണമായി. ഇതിനാല്‍ യു.ഡി.എഫിന്‍റെ യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു.

gxchgvchv15 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇത് നടപ്പിലായാല്‍ ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി ഇതിനിടെ ഡല്‍ഹിയിലെത്തിയ നേതാക്കള്‍ അവസാനഘട്ട സീറ്റ് വിഭജന ചര്‍ച്ച ഫോണിലൂടെയാണ് നടത്തിയത്. കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ്  ചര്‍ച്ചയ്ക്ക് തയാറാകാത്തതും പ്രതിഷേധത്തിന് കാരണമായി.

ഡി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനയിലുള്ള കേരള കോണ്‍ഗ്രസിന്‍റെ പ്രതിഷേധം കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.

prp

Related posts

Leave a Reply

*