ബാര്‍ കോഴക്കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് എസ്.പി. ആര് സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകും വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് മാണിയുടെ ആവശ്യം.

ബാര്‍ കോഴക്കേസ് അന്വേഷിച്ചിരുന്ന എസ്പി ആർ. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂർത്തിയാകുന്നതുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നുമായിരുന്നു മാണി നല്കിയ ഹർജിയിലെ ആവശ്യം. ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്ട്രേറ്റിനുമുന്നില്‍ നല്കിയ രഹസ്യമൊഴിക്കൊപ്പം, 2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ അസോസിയേഷന് ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളുടെ ശബ്ദരേഖയുള്ള സി.ഡി.യും ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഇരുവരും ഗൂഢാലോചന നടത്തിയോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
