ഈ തെരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന്: കോടിയേരി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നക്കം കടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2006 ല്‍ എല്‍ഡിഎഫ് 98 സീറ്റുകളാണ് നേടിയത്, ഈ തെരഞ്ഞെടുപ്പില്‍ അത് നൂറ് കടക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

home-minister-kodiyeri-balakrishnan

കേരളം കണ്ടതില്‍ ഏറ്റവും വലിയ അഴിമതി ഭരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നത്. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്ഷേപങ്ങളും ആരോപണങ്ങളും ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നു. യുഡിഎഫിന്‍റെ പ്രകടനപത്രികയിലെയും അഞ്ച് ബജറ്റ് പ്രഖ്യാപനങ്ങളിലെയും 10 ശതമാനംപോലും നടപ്പാക്കിയിട്ടില്ല. കൊച്ചിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പാലക്കാട് കോച്ച് ഫാക്ടറി, കാസര്‍കോട്–തിരുവനന്തപുരം നാലുവരിപ്പാത, അതിവേഗറെയില്‍പ്പാത, മലയോരപാത, തീരദേശപാത, എല്ലാ ജില്ലകളിലും എയര്‍സ്ട്രിപ്പ്, എയര്‍ കേരള തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ഇച്ഛാശക്തിയുള്ള ഒരു ഭരണമാണ് കേരളത്തിലെ വോട്ടര്‍മാര്‍ ഇന്ന് ആഗ്രഹിക്കുന്നത്.

എറണാകുളം പ്രസ്ക്ലബ്ബിന്‍റെ കേരളം 2016–21 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

prp

Related posts

Leave a Reply

*