പുതിയ പാര്‍ട്ടിയുമായി സി.കെ. ജാനു : മത്സരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പാര്‍ട്ടി ഈ നിയസഭാ ഇലക്ഷനില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മത്സരിക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

C-K-Janu

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് എന്‍.ഡി.എയുമായി സഹകരിക്കുകയെന്നും, ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേരുമെന്ന വാര്‍ത്ത തെറ്റാണെന്നും ജാനു പറഞ്ഞു.

സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി ജാനു മത്സരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ മുതല്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു.

ജാനു സ്ഥാനാര്‍ഥിയാകുന്നതിനെതിരെ എന്നാല്‍ ഗോത്രമഹാസഭ നേതാക്കള്‍ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

prp

Related posts

Leave a Reply

*