കയ്പംഗമംഗലം സ്ഥാനാര്‍ഥി കെ.എം നൂര്‍ദീന്‍ പിന്മാറി: യു.ഡി.എഫിന് പ്രതിസന്ധി

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം നൂറുദ്ദീന്‍ മത്സരരംഗത്ത് നിന്നും പിന്മാറി. ഇതോടെ കൈപ്പമംഗലം സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് പ്രതിസന്ധിയിലായി. ആര്‍.എസ്.പിക്ക് വിട്ടുകൊടുത്ത സീറ്റില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയായിരുന്നു നൂറുദ്ദീന്‍. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാന്‍ നൂറുദ്ദീന്‍ തയാറായിരുന്നെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന ആര്‍.എസ്.പിയുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നതോടെയാണ് അദ്ദേഹം സ്ഥാനാര്‍ഥിത്ത്വത്തില്‍ നിന്നും പിന്മാറിയത്.

KM Noordeen 3x2 fb

ബുധനാഴ്ച വൈകിട്ടാണ് നൂറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ആര്‍എസ്പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ പൊതുസമ്മതന്‍ എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിച്ച് 35,189 വോട്ടാണ് നൂര്‍ദീന്‍ നേടിയത്. കൈപ്പമംഗലം മണ്ഡലത്തില്‍ നിന്ന് മാത്രം അദ്ദേഹം 7597 വോട്ട് നൂര്‍ദീന് നേടായത് കണക്കിലെടുത്താണ് ആര്‍.എസ്.പി അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്.

അതേസമയം യുഡിഎഫ് ഒറ്റപ്പാലം മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള നീക്കത്തിലാണ്. ഇവിടെ ഷാനിമോള്‍ ഉസ്മാനെയാണ് പരിഗണിക്കുന്നത്.

prp

Related posts

Leave a Reply

*