തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിഎ മജീദ്

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ മുസ്ലിം ലീഗിന്‍റെ മനസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ആരുംഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ ഈ മറുപടി.kpa_majeed09_0

അതാത് മതസംഘടനകളാണ് ഏത് പാര്‍ട്ടിയെ പിന്തുണക്കണമെന്നത് തീരുമാനിക്കേണ്ടത്. വിവാദങ്ങള്‍ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. കുന്നമംഗലം,ബാലുശ്ശേരി സീറ്റുകള്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താത്കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണ്. ഒരുകാലത്തും മദ്യവര്‍ജനത്തിനായി എല്‍ഡിഎഫ് ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ല. അതിനാല്‍ എല്‍.ഡി.എഫിന്‍റേത് പൊള്ളയായ മദ്യനയമാണ്. എന്നാല്‍, ഘട്ടംഘട്ടമായി സംസ്ഥാനത്തെ മദ്യവിമുക്തമാക്കണം എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

 

prp

Related posts

Leave a Reply

*