മാണിക്ക് ആന്‍റണി രാജുവിന്‍റെ മറുപടി; ഇടതുമുന്നണിയുടെ മദ്യനയം കോഴ വാങ്ങുന്നതിലല്ല

തിരുവനന്തപുരം: ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതല്ല എൽഡിഎഫിന്‍റെ മദ്യനയമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു. എൽഡിഎഫിന്‍റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ടോയെന്ന കെ.എം.മാണിയുടെ ചോദ്യത്തിനാണ് തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ജനാധിപത്യ കോണ്‍ഗ്രസ്സിന്‍റെ നേതാവുമായ ആന്‍റണി രാജു മറുപടി പറഞ്ഞത്.

index

എൽഡിഎഫ് വന്നാല്‍ ബാറുകൾ തുറക്കുമോയെന്ന സംശയം യുഡിഎഫിന് മാത്രമാണുള്ളത്. എൽഡിഎഫ് വന്നാൽ ബാറുകൾ തുറക്കുമെന്ന് ആരും പറ‍ഞ്ഞിട്ടില്ല. ജനങ്ങൾക്ക് ഇക്കാര്യത്തിൽ സംശയമില്ല. പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും വാക്കുകളെ ദുർവാഖ്യാനം ചെയ്യുകയാണ് കെ.എം.മാണിയെന്നും ആന്‍റണി രാജു പറഞ്ഞു.
എൽഡിഎഫിന്‍റെ മദ്യനയത്തെ വലിയ ആദർശം പറഞ്ഞ് ഇറങ്ങിപ്പോയവർ എതിർക്കുമോയെന്നതായിരുന്നു മാണിയുടെ ചോദ്യം.
prp

Related posts

Leave a Reply

*