മദ്യനയം നടപ്പിലാക്കുവാന്‍ വലിയ വില നല്‍കേണ്ടി വന്നു: മുഖ്യമന്ത്രി

മദ്യ നിരോധനം നടപ്പിലാക്കുന്നത് ആരംഭിച്ചതോടെ വലിയ വിലയാണ് സര്‍ക്കാരിന് നല്‍കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ  വിവാദങ്ങള്‍ക്ക് കാരണം ബാറുകള്‍ പൂട്ടിയത് മൂലം നഷ്ടം സംബഹവിച്ചബ്വരിലെ ചിലരാണെന്നും അദ്ദേഹം പറഞ്ഞു.

index

ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുവാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്‍റെ പ്രകടന പത്രികയിലും ഉള്‍പ്പെടുത്തും. സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്.

10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നും ഇടതുപക്ഷത്തിന്‍റെ മദ്യനയം അവ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. പ്രചാരണത്തിലെ മുഖ്യവിഷയം മദ്യനയം ആയിരിക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രികൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*