ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി സ്ത്രീകളും

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി മുതല്‍ സ്ത്രീകളയും നിയമിക്കും.  നിയമനം ആവശ്യപ്പെട്ട് ഏഴു സ്ത്രീകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്ത്രീയും കൂടി കോടതിയെ സമീപിച്ചു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജോലിക്ക് തരംതിരിവ് പാടില്ലെന്നും സ്ത്രീകള്‍ക്ക് നിയമനം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടത്. ബിവറേജസ് ഔട്ട്ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാവുന്നതാണെന്ന് പി.എസ്.സിയും നേരത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ […]

മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം . ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ […]

മുഖസൗന്ദര്യത്തിനു തേനും വെളിച്ചെണ്ണയും മതി

ചര്‍മ്മ സൗന്ദര്യത്തിനു നാം വളരെയേറെ ശ്രദ്ധയും പരിഗണനയും നല്‍കാറുണ്ടെങ്കിലും മുഖസൗന്ദര്യത്തെയോര്‍ത്ത് പലപ്പോഴും ടെന്‍ഷനാവാറുമുണ്ട്. മുഖത്തിന് നിറം കുറയുന്നത്, തിളക്കം നഷ്ടപ്പെടുന്നത്, മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും പാടുകളും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളിയായി മാറുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യാറുള്ളത്.  ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം തേനും വെളിച്ചെണ്ണയും മതി. അവ എങ്ങനെയാണ് ഉപകാരപ്രദമാവുന്നതെന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ […]

ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചക്കുറവിനു കാരണം ഇതാവാം

ഗര്‍ഭകാലം എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടമാണ്. ഗര്‍ഭാരംഭം മുതല്‍ തന്നെ  കുഞ്ഞിന്‍റെ  ആരോഗ്യത്തേയും വളര്‍ച്ചയേയും പറ്റി അമ്മമാര്‍ക്ക് ആധിയുണ്ടാകും.  ആരോഗ്യത്തിന് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത്  ചിലപ്പോള്‍ കുഞ്ഞിന്‍റെ  വളര്‍ച്ചയില്‍  മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ  വളര്‍ച്ച കുറയുന്ന അവസ്ഥ ഉണ്ടാവുന്നതു കുഞ്ഞിന്‍റെ   ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.  എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം എന്ന് നോക്കാം. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഭക്ഷണക്രമം കുഞ്ഞിന്‍റെ  ആരോഗ്യത്തെ വളരെയധികം സ്വാധിനീക്കുന്ന ഒന്നാണ്. കാരണം […]

ആര്‍ത്തവ കാലത്തെ വേദനയില്ലാതെ നേരിടാം…

                ആര്‍ത്തവ കാലത്തെ കുറിച്ച്‌ ഓര്‍ക്കാന്‍  തന്നെ ചിലര്‍ക്ക് വളരെ പേടിയാണ്. വേദനയുടെ ഒരു അദ്ധ്യായമായിട്ടായിരിക്കും പലരും ഇതിനെ  കാണുക. മാസത്തില്‍ ഏഴു ദിവസം  അനുഭവിക്കുന്ന അസ്വസ്ഥതകള്‍. കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കും ഈ സമയങ്ങളില്‍ ഉണ്ടാകും. ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന വേദനകള്‍ക്ക്  സാധാരണ പല മരുന്നുകളും  ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികളും  ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. തുളസി, പുതിന തുടങ്ങിയവ […]

മുഖക്കുരുവോ…..അല്‍പ്പം എള്ളെണ്ണ മതി

സ്ത്രീ പുരുഷഭേദമന്യേ  പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു . പ്രത്യേകിച്ചു ടീനേജില്‍. എന്നാല്‍ പല പരീക്ഷണങ്ങളും നടത്തി ബ്യുട്ടിപാര്‍ലറുകള്‍ കയറിയിറങ്ങിയിട്ടും നിരാശരാവേണ്ടി വരാറുണ്ട്. ചര്‍മം വേണ്ട വിധത്തില്‍ സംരക്ഷിക്കാത്തതും എണ്ണമയമുള്ള ചര്‍മവും ഹോര്‍മോണ്‍ പ്രശ്നങ്ങളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്. മുഖക്കുരുവിന് സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിക്കുകയാണ് കൂടുതല്‍ നല്ലത്. ഇതിലൊന്നാണ് എള്ളെണ്ണ. എള്ളെണ്ണ മുഖക്കുരു മാറാന്‍ എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ, മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം എള്ളെണ്ണയില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളില്‍ അലര്‍ത്താം. ഇത് 20 മിനിറ്റു […]

രഹസ്യ ഭാഗങ്ങളില്‍ അസ്വസ്ഥതയോ???

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചില്‍.  സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ശാരീരികമായുള്ള ചില പ്രത്യേകതകള്‍ മൂലവും ചില ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണവും ഗര്‍ഭകാലത്ത് സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ചൊറിച്ചിലുണ്ടാകാറുണ്ട്. ഇതിനു ചില പ്രായോഗിക മാര്‍ഗങ്ങള്‍  നോക്കാം. വൈറ്റമിന്‍ ഇ ഓയില്‍, വെളുത്തുള്ളി ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടുക. അതിനുശേഷം അല്‍പം കഴിയുമ്പോള്‍   ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറാന്‍ […]

അല്‍മേകയില്‍ സൗജന്യ സ്കിന്‍ & ഹെയര്‍ മെഡിക്കല്‍ ക്യാമ്പ്

കൊച്ചി:  പ്രശസ്ത സ്കിന്‍ ലേസര്‍ & കോസ്മെറ്റിക് ക്ലിനിക് അല്‍മേക മെഡിക്കല്‍ സെന്റര്‍ യുവതിയുവാക്കള്‍ക്ക് വേണ്ടി സ്കിന്‍ & ഹെയര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 24/9/2017 ഞായറാഴ്ച 10 മണി മുതല്‍ 3 മണി വരെ നടത്തപ്പെടുന്ന ക്യാമ്പില്‍ കൗമാരക്കാരിലും യുവാക്കളിലും കണ്ടുവരുന്ന സ്കിന്‍ സംബന്ധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സില്‍ നിന്നും പരിഹാരം തേടാവുന്നതാണ്. മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള പാടുകള്‍, മറുകുകള്‍, സ്കിന്‍ ബ്രൈറ്റ്നിഗ്,  അനാവശ്യ രോമം, മുടികൊഴിച്ചില്‍ മുതലായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് […]

പെണ്ണിന്‍റെ മുഖം നോക്കി ലക്ഷണങ്ങള്‍തിരിച്ചറിയാം

സാമുദ്രികശാസ്ത്രം എന്നൊരു ശാസ്ത്രശാഖയുണ്ട്. ഒരാളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍അയാളുടെ ശരീരത്തിന്‍റെ  അവയവങ്ങള്‍നോക്കി വിശദീകരിക്കുന്ന രീതിയാണിത്‌. സാമുദ്രികശാസ്ത്രം മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്തുന്നുണ്ട്. ഇത്തരം ചില സവിശേഷതകള്‍നോക്കാം. പുരികം ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍ സത്യസന്ധതയുള്ളവരും സ്വാഭാവമൂല്യം ജീവിതത്തില്‍ മുഴുവന്‍കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും. ഇതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇവര്‍ക്കു നല്ലൊരു സ്ഥാനം ലഭിക്കുകയും ചെയ്യും. <> ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍ കുടുംബത്തോട് ആത്മാര്‍ത്ഥതയുള്ളവരാകും. എന്നാല്‍ സ്വന്തം ജീവിതം, തൊഴില്‍ എന്നിവയെക്കുറിച്ച് ആവറേജ് ആഗ്രഹങ്ങള്‍ മാത്രം വച്ചു പുലര്‍ത്തുന്നവരായിരിക്കും. <> പുരുഷന്മാര്‍ക്കു കൂട്ടുപുരികം നല്ലതെങ്കിലും സ്ത്രീകള്‍ക്കു നല്ലതല്ലെന്നാണ് […]

മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി  മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം ഗായത്രി സുരേഷ് ഷോറൂമിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പുതുമയും ഭംഗിയും ഒത്തിണങ്ങിയ മികവുറ്റ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ എന്നതാണ് മിത്രയുടെ ഹൈലൈറ്റ് . ക്രിസ്മസ്- പുതുവത്സര സീസണിനോടനുബന്ധിച്ച് ട്രെന്ടിംഗ് ഫാഷനിലുള്ള വിപുലമായ വസ്ത്ര ശേഖരം മിത്രയില്‍ ഒരുക്കിയിട്ടുണ്ടെന്ന്  ഡയറക്ടര്‍ ശ്രീമതി ……. രാജീവ് അറിയിച്ചു.