പെട്ടെന്നു വെളുക്കാന്‍ കടലമാവിന്‍റെ മാജിക്ക്

വെളുത്ത ചര്‍മം കിട്ടാന്‍ മോഹിയ്ക്കാത്തവര്‍ ചുരുങ്ങും. വെളുപ്പുനിറം കുറേയൊക്കെ പാരമ്പര്യമാണ്. വെളുപ്പു നിറം നല്‍കുമെന്നവകാശപ്പെട്ട് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഗുണം നല്‍കുകയാണെങ്കില്‍ തന്നെ എന്തെങ്കിലും പാര്‍ശ്വഫലവുമുണ്ടാകും. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ പോലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാരണമാകും. ഇത്തരം കാര്യങ്ങള്‍ കണക്കാക്കുമ്പോള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതാണ് സൗന്ദര്യത്തിന് ഏറ്റവും ഉത്തമം. ഇവ ഗുണം ഉറപ്പു നല്‍കും. ദോഷങ്ങള്‍ ഉണ്ടാക്കുകയുമില്ല. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നതേയുള്ളൂ. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ […]

സ്ലിം ബ്യൂട്ടിയാകാന്‍ എളുപ്പവഴികള്‍

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍. 1. വെള്ളം കുടിക്കുക വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം നന്നായി കുടിക്കണം.   2. ആഹാരം കഴിഞ്ഞാല്‍ നടക്കുക കഴിച്ച ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. […]

സൗന്ദര്യപ്രശ്നങ്ങള്‍ ഉറക്കം കെടുത്തുന്നുവോ? വളരെ കുറഞ്ഞ ചിലവില്‍ പരിഹാരം

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ചുളിവുകളുമൊന്നും മാറുന്നില്ലേ ? പേടിക്കേണ്ട. വളരെ കുറഞ്ഞ ചിലവില്‍ സമയനഷ്ടം തീരെ ഇല്ലാതെയുള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണിത്. പറഞ്ഞ് വരുന്നതെന്താണെന്നു വെച്ചാല്‍ ഏവര്‍ക്കും പരിചിതമായ വൈറ്റമിന്‍ ഇ ക്യാപ്സൂളിനെ കുറിച്ചാണ്.   മുഖത്തിന് മാത്രമല്ല പൊതുവെ ഏതൊരാളേയും അലട്ടുന്ന മിക്ക സന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒന്നാണ് വൈറ്റമിന്‍ ക്യാപ്സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്സൂള്‍ […]

അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ തീരുമാനമായി

തിരുവനന്തപുരം: അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ പുതിയ ഉത്തരവ്. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍റെ ഈ നിര്‍ദേശം. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമില്ലെന്നും കമ്മീഷനംഗം ഷാഹിദാ കമാല്‍ […]

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ആദ്യ പ്രസവത്തിന് ധനസഹായം

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരി മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം പദ്ധതിയാണിത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’  എന്നാണ് ഇതിന്‍റെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് […]

സൗന്ദര്യ സംരക്ഷണത്തിന് ബേക്കിംഗ് സോഡ

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മിതമായ വിലക്ക്  ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ.  ഇന്ന് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍  ഉപയോഗിച്ചുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. മുഖത്തിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വീട് വൃത്തിയാക്കാനും ബേക്കിംഗ് സോഡ ഉപയോഗിക്കാം. ശരീരസംരക്ഷണത്തില്‍ പാദസംരക്ഷണത്തിന്‍റെ പ്രാധാന്യം […]

മറക്കരുത്! പാദങ്ങള്‍ക്കുമുണ്ട് സൗന്ദര്യം

നമ്മള്‍ പാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ? ഭക്ഷണക്രമം, ഉറക്കം, ചര്‍മ്മം, തലമുടി അങ്ങനെ എല്ലാത്തിനും നാം വേണ്ടതിലധികം ശ്രദ്ധകൊടുക്കാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് മിക്കപ്പോഴും പാദങ്ങളെ അവഗണിക്കുന്നത്? ശരീര സൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് പാദ സംരക്ഷണം തന്നെയാണ്. എങ്ങനെയൊക്കെ നമ്മുടെ പാദങ്ങള്‍ ഭംഗിയും ആരോഗ്യമുള്ളതുമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കഴുകുക, ഉണക്കുക, മോയിസ്ചറൈസ് ചെയ്യുക  ഓഫീസിലെ ജോലിഭാരം കൂടിയ ഒരു ദിവസത്തിനു ശേഷം നിങ്ങള്‍ എന്തു ചെയ്യും? വീട്ടിലെത്തി സൗകര്യപ്രദമായ വസ്ത്രം ധരിച്ച്‌ വല്ലതും കഴിച്ച്‌ കിടക്കയിലേക്ക് […]

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു

കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്ത്രീകളുടെയും,കുട്ടികളുടെയും സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം. യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പൊലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പൊലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം. യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തും ദൂരത്താകണം ഇത് സ്ഥാപിക്കേണ്ടതെന്നും , വാഹനത്തിന്‍റെ  വലിപ്പം അനുസരിച്ച്‌ ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെയുള്ള […]

ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് വനിതാക്കൂട്ടായ്മ

തിരുവനന്തപുരം:  ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ  സിനിമ വളരണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ പ്രധാന വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികള്‍ പറഞ്ഞു.   സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു […]

തൈര് പറഞ്ഞുതരും സൗന്ദര്യത്തിന്‍റെ മാജിക്ക്…

സൗന്ദര്യം എന്ന് പറയുന്നത് തന്നെ വെളുപ്പു നിറമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കറുത്ത ചര്‍മ്മത്തെക്കാള്‍ ആരാധന നമുക്ക് വെളുത്ത സുന്ദരമായ ചര്‍മ്മത്തോടായിരിക്കും. വെളുപ്പുനിറം ലഭിയ്ക്കാന്‍ വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരും ധാരണം. എന്നാല്‍ കെമിക്കല്‍ വസ്തുക്കളുടെ ഉപയോഗം പലപ്പോഴും സൗന്ദര്യത്തിനു തിരിച്ചടിയാകാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വെളുത്ത സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ വീട്ടുവൈദ്യം പരീക്ഷിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന […]