കോവിഡ്: ഇന്ത്യയില്‍ നിര്‍ത്തിവെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു

ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് മൂന്ന് നിബന്ധനകള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങള്‍ ശേഖരിക്കണം, പങ്കെടുക്കുന്നവര്‍ക്കായി അധിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, ഇവരുടെ കോണ്‍ടാക്‌ട് നമ്ബറുകള്‍ ശേഖരിക്കണം എന്നിവയാണ് നിബന്ധനകള്‍. ഇത് പാലിച്ചാകണം വാക്‌സിന്‍ പരീക്ഷണം ഇനി മുമ്ബോട്ട് പോകേണ്ടത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം […]

കഴിഞ്ഞ ആറ് മാസത്തിനിടെ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ (എല്‍എസി) കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയില്‍ ഡോ.അനില്‍ അഗര്‍വാളിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഫെബ്രുവരി മുതല്‍ ഇതുവരെ പാകിസ്താനില്‍ നിന്ന് 47 നുഴഞ്ഞുകയറ്റശ്രമങ്ങളുണ്ടായതായും ആഭ്യന്തര സഹ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് […]

പരിക്കും കരിയറും ശാരീരിക ക്ഷമതയും ; മനസു തുറന്ന് ഹര്‍ദിക് പാണ്ഡ്യ

പരിക്കുകള്‍ തന്റെ കരിയറിന്റെ ഭാഗവുമാണെന്ന് താന്‍ അംഗീകരിച്ചതായും അതിനൊപ്പം ജീവിക്കേണ്ടതുണ്ടുന്നതിനെ കുറിച്ച്‌ ഉള്‍ക്കൊണ്ടുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. പരിക്കുകള്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താനും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനും തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് താരം പരിക്കിനെയും കരിയറിനെയും തന്റെ ശാരീരിക ക്ഷമതയെയും കുറിച്ച്‌ മനസു തുറന്നത്. ആര്‍ക്കും പരിക്കേല്‍ക്കാന്‍ ആഗ്രഹമ്മില്ല, പക്ഷേ തനിക്കുണ്ടാകുന്ന പരിക്കുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന വസ്തുത […]

മോസ്‌കോ ചര്‍ച്ചയ്ക്ക് മുമ്ബ് ഇന്ത്യയും ചൈനയും 200 റൗണ്ട് വെടിയുതിര്‍ത്തതായി വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍

മോസ്‌കോ : ഇന്ത്യ- ചൈന ചര്‍ച്ചയ്ക്ക് മുമ്ബ് ലഡാക്ക് അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഇരു സൈന്യങ്ങളും 200 റൗണ്ട് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.മോസ്‌കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പ്രകോപനത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ചൈന പ്രസ്താവന നടത്തിയത്. മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ലഡാക്കിലെ ഫിംഗര്‍ 3, ഫിംഗര്‍ 4 മേഖലകളിലാണ് വെടിവെയ്പ്പുണ്ടായത്. റിപ്പോര്‍ട്ട് […]

പ്രകോപനമില്ലാതെ പാക് ആക്രമണം; മലയാളി സൈനികന് വീരമൃത്യു

ശ്രീ​ന​ഗ​ര്‍: കാശ്മീരി​ലെ രജൗ​രി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു​ള്ള പാ​ക്കിസ്ഥാന്‍ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വദേശി അ​നീ​ഷ് തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. ആക്രമണത്തില്‍ മേ​ജ​ര്‍ അടക്കം മൂ​ന്നു സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. സെ​പ്റ്റം​ബ​ര്‍ 28ന് ​അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​നീ​ഷ്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം.

ഡോ. ജോസ് ചാക്കോ പെരിയപുറത്തെ വിമർശിച്ച് ഡോ.പ്രതാപ്; പ്രശസ്തനായപ്പോൾ സഹപ്രവർത്തകരെ മറന്നു.

കൊല്ലം: ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടർ ജോസ് ചാക്കോ പെരിയപുറം. 2003ൽ കേരളത്തിൽ ആദ്യമായി ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം എറെ ശ്രദ്ധ നേടിയിരുന്നു. എയർ ആംബുലൻസിലൂടെ ഹൃദയം എത്തിക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതുമെല്ലാം പ്രാധാന്യത്തോടെയാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡോ.ജോസിൻ്റെ പ്രശസ്തിയിലേയ്ക്കുള്ള വരവും പിന്നിലെ കഥകളും വിവരിക്കുകയാണ് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.പ്രതാപ് കുമാർ തൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിൽ. ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ എബ്രഹാം എന്ന യുവാവിനെ പരിശോധിച്ചത് ഡോ.പ്രതാപ് ആണെന്ന് കുറിപ്പിലുണ്ട്. […]

യു എ ഇയില്‍ കോവിഡ് വാക്‌സിന് അനുമതി; വാക്‌സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

അബൂദബി: ( 15.09.2020) ചൈനയുടെ സിനോഫാം വാക്സിന്റെ പരീക്ഷണം അബൂദബിയില്‍ വിജയകരമാണ് എന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ യു എ ഇയില്‍ കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി. യു എ ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിയ കാര്യം പ്രഖ്യാപിച്ചത്. ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം തുടരുകയാണ്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും […]

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍‌​ജി വി​ചാ​ര​ണ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​നോ​ട് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷും ഹാ​ജ​രാ​യി. കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യും ദി​ലീ​പും ത​മ്മി​ല്‍ അ​ടു​പ്പ​മു​ണ്ടെ​ന്ന് സ്ഥാ​പി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​ശ്ര​യി​ക്കു​ന്ന നി​ര്‍​ണാ​യ​ക സാ​ക്ഷി​യെ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ദിലീപ് സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ഈ ആഴ്ചതന്നെ ലഭ്യമാകുമെന്ന് സൂചന

ന്യൂ ഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം സെപ്റ്റംബര്‍ 17നോ 20നോ തയ്യാറാകാന്‍ സാധ്യത. സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇപ്പോള്‍ നടക്കുകയാണ്. നടന്‍ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തുന്നതിലേക്കാണ് സാമ്ബിള്‍ പരിശോധന. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഒരിക്കല്‍ മുംബൈയില്‍ സാമ്ബിളുകള്‍ വിശകലനം ചെയ്തിരുന്നു, കൂടുതല്‍ പരിശോധനകള്‍ക്കായാണ് എയിംസിലേക്ക് അയച്ചത്. ‘മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ച ആന്തരികാവയവങ്ങള്‍ പരിശോധിക്കുകയാണ്, റിപ്പോര്‍ട്ട് നല്‍കാന്‍ […]

അന്ന് രാത്രി സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ അനില്‍ അക്കര എം എല്‍ എയുമെത്തി; എന്തിനെന്ന് എന്‍ ഐ എ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിനെ അനില്‍ അക്കര എം എല്‍ എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നതായി എന്‍ ഐ എ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സ്വപ്നയെ പ്രവേശിപ്പിച്ചദിവസം രാത്രിയില്‍ എം എല്‍ എ ആശുപത്രിയിലെത്തിയെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം കിട്ടിയത്. ഇത് എന്തിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എം എല്‍ എയോട് ആരായുകയും ചെയ്തു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി. അതേസമയം, സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിതമെന്നാണ് അനില്‍ അക്കര […]