ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍‌​ജി വി​ചാ​ര​ണ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​നോ​ട് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷും ഹാ​ജ​രാ​യി.

കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യും ദി​ലീ​പും ത​മ്മി​ല്‍ അ​ടു​പ്പ​മു​ണ്ടെ​ന്ന് സ്ഥാ​പി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​ശ്ര​യി​ക്കു​ന്ന നി​ര്‍​ണാ​യ​ക സാ​ക്ഷി​യെ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ദിലീപ് സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

prp

Leave a Reply

*