രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയില്‍ നടക്കും. ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള കോവിഡിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള.കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു. മേളയുടെ മാര്‍​ഗനിര്‍ദേശങ്ങളും അക്കാദമി ഫേസ്‍ബുക്കില്‍ കുറിച്ചു. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളില്‍ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ […]

കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു ;സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചു. മയ്യില്‍ സ്വദേശിയാണ് ഇയാള്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. സ്റ്റേഷന്‍ അണുവിമുക്തമാക്കി. സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കിയിരുന്നു.

പഴയ വീടിനെ കുറഞ്ഞ ചിലവില്‍ പുതുപുത്തനാക്കാം!!

കൊച്ചി: ഒരു താമസസ്ഥലം എന്നതിലുപരി സ്വന്തം വീടിനോട് വളരെ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. വീടിന്‍റെ ഭംഗിയും പ്രൌഢിയും ആഭിജാത്യത്തിന്‍റെ അളവുകൊല്‍കൂടിയായാണ്‌ നാം കരുതിപ്പോരുന്നത്. മോഡേണ്‍ സ്റ്റൈല്‍ വീടുകളുടെ വരവോടുകൂടി തങ്ങളുടെ പഴയ വീടിന്‍റെ ഭംഗിയും സൌകര്യങ്ങളും കാലോചിതമല്ല എന്നുകരുതുന്നവരും വളരെയാണ്. കെട്ടിലും മട്ടിലും കിടിലന്‍ ലുക്ക് നല്‍കി പഴയവീടിനെ അടിമുടി മാറ്റുന്ന ഹോം റെനോവേഷന്‍ ഇന്ന് ഭവന നിര്‍മ്മാണമേഖലയിലെ ട്രെന്‍ണ്ടിംഗ് സബ്ജക്റ്റ്‌ ആണ്. ഉന്നത ഗുണനിലവാരമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുവാന്‍സാധിച്ചു എന്നതാണ് പഴയ വീടുകളെ പുതിയ […]

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന’ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്. സ്‌പോര്‍ട്ട് പ്രമേയമാക്കിയുള്ളതാണ് കഥ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ മനസിലാക്കുന്നത്. ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഡബ്ല്യൂഎം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ്. ടിനി ടോം നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിധേഷ് നടേരിയുടെ […]

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന’ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്. സ്‌പോര്‍ട്ട് പ്രമേയമാക്കിയുള്ളതാണ് കഥ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ മനസിലാക്കുന്നത്. ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഡബ്ല്യൂഎം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ്. ടിനി ടോം നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിധേഷ് നടേരിയുടെ […]

ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ല; സ്വീകരിച്ചത് കെ ടി ജലീലിന്റെ നിര്‍ദേശ പ്രകാരമെന്ന് കോളേജ്

മലപ്പുറം: ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആന്‍ നല്‍കിയാല്‍ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുര്‍ആന്‍ സ്വീകരിച്ചതെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. വിവാദമുയര്‍ന്നതോടെ ഖുര്‍ആന്‍ വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞിരുന്നതായും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ അന്വേഷിച്ചെന്നും അബൂബക്കര്‍ സിദ്ദിഖ് മൗലവി […]

ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള നീക്കം; ബിജെപി സിപിഎം അന്തര്‍ധാരക്ക് തെളിവ്: മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇഡി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജലീലിനെതിരായ ആക്ഷേപങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച്‌ ക്ലിന്‍ചീറ്റ് നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഈ നടപടി സംശയകരമാണ്. ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാന്‍ തയ്യാറായ ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷിക്കണം. ഇതിന് കേന്ദ്രധനമന്ത്രാലയവും ബി.ജെ.പി നേതൃത്വവും മറുപടി നല്‍കണം.ജലീല്‍ വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട […]

ജയസൂര്യ ചിത്രം വെള്ളം ഓ.ടി.ടി റിലീസിനോ? മറുപടിയുമായി സംവിധായകന്‍‌

പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന വെള്ളം ഓ.ടി.ടി റിലീസിനെത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍. ഏപ്രിലില്‍ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. കോവിഡും ലോക്ഡൗണും കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണെന്നും കോവിഡില്‍ നിന്ന് കരകയറി, തിരിച്ചു വരുമ്ബോള്‍ തീയറ്ററില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും പ്രജേഷ് വ്യക്തമാക്കുന്നു പ്രജേഷിന്‍‌റെ കുറിപ്പ് വായിക്കാം … വെള്ളത്തെക്കുറിച്ച്‌ […]

ഉന്നതനെപ്പറ്റി സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞതെല്ലാം കല്ലുവച്ച നുണ; പൊളിച്ചടുക്കി ഡിജിറ്റല്‍ തെളിവുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ എന്‍.ഐ.എ സംഘം പരിശോധിക്കാന്‍ തുടങ്ങി. കേസ് അന്വേഷണത്തില്‍ ചാറ്റ് അടക്കമുളള സ്വകാര്യ തെളിവുകള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങള്‍ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. കേസില്‍ പിടിക്കപ്പെ‍ട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജി.ബിയോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച […]

500 സിസി ബൈക്കുകളുമായി ഹോണ്ട; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹന മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ട്വിന്‍ സിലിണ്ടര്‍ 500 സിസി ബൈക്കുകളാണ് ഇതില്‍ പ്രധാനമായും എന്നാണ് റിപ്പോര്‍ട്ടുകള്‍. CB500R, CB500F, CB500X എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് 500 സിസി ശ്രേണിയിലേക്ക് കമ്ബനി പരിഗണിക്കുന്നത് എന്നാണ് സൂചന. ദീപാവലിയോടെ ഈ മൂന്നു മോഡലുകളും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട CB500R പൂര്‍ണമായും ഒരു സ്‌പോര്‍ട്‌സ് ടുറര്‍ മോഡലാണ്. സുഖരകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന റൈഡിംഗ് പൊസിഷനാണ് ബൈക്കിന്റെ മറ്റൊരു […]