തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിനെ അനില്‍ അക്കര എം എല്‍ എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നതായി എന്‍ ഐ എ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സ്വപ്നയെ പ്രവേശിപ്പിച്ചദിവസം രാത്രിയില്‍ എം എല്‍ എ ആശുപത്രിയിലെത്തിയെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ വിവരം കിട്ടിയത്. ഇത് എന്തിനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എം എല്‍ എയോട് ആരായുകയും ചെയ്തു. മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനില്‍ അക്കരെ നല്‍കിയ മറുപടി.
അതേസമയം, സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആസൂത്രിതമെന്നാണ് അനില്‍ അക്കര എം എല്‍ എ ഇന്നലെ പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളേജില്‍ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു. ഇതിന് പിന്നാലെയാണ് എം എല്‍ എയുടെ ആശുപത്രി സന്ദര്‍ശനവാര്‍ത്ത പുറത്തുവരുന്നത്.
സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനായി മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുംDailyhunt

