കെ-ഫോണും കഴുത്തില്‍ ചുറ്റുന്നു; അധികബാധ്യത 200 കോടി രൂപ!

പത്തനംതിട്ട : അതിവേഗ ഇന്റര്‍നെറ്റ്‌ ലക്ഷ്യമിട്ടു സംസ്‌ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതിപ്രകാരം 20 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സൗജന്യ കണക്‌ഷന്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്നത്‌ 200 കോടി രൂപയുടെ അധികബാധ്യത. വന്‍സാമ്ബത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്കായി ഡാറ്റ നല്‍കേണ്ട ബി.എസ്‌.എന്‍.എല്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുമില്ല.30,000-ല്‍ അധികം സര്‍ക്കാര്‍സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും 10 എം.ബി.പി.എസ്‌. മുതല്‍ 1 ജി.ബി.പി.എസ്‌. വേഗത്തില്‍ ഇന്റര്‍നെറ്റ്‌ വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ ഇതുവരെ 4000 ഓഫീസുകളില്‍ മാത്രമാണു കണക്‌ഷന്‍ എത്തിച്ചത്‌. അതും പവര്‍ഗ്രിഡിന്റെ സഹായത്തോടെ, പരീക്ഷണാടിസ്‌ഥാനത്തില്‍. […]

മെസി വീണ്ടും കൂടുമാറുന്നു; ഇത്തവണ സൗദിയിലേക്കോ സ്പെയിനിലേക്കോ?

അര്‍ജന്‍്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെസിക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ട് ഫുട്‌ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് പുറത്തുവിട്ടത്. ജൂണില്‍ മെസിയുടെ കരാര്‍ അവസാനിക്കും. താരം ക്ലബ്ബില്‍ തുടരും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ലോകകപ്പ് നേട്ടത്തോടെ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ വെളിപ്പെടുത്തി. ഈ വര്‍ഷം ജൂണിലാണ് ഫ്രഞ്ച് ക്ലബ്ബുമായുള്ള മെസിയുടെ […]

എസ്‌റ്റോണിയന്‍ അംബാസഡറെ പുറത്താക്കി റഷ്യ

മോസ്കോ : എസ്റ്റോണിയയുടെ അംബാസഡറെ രാജ്യത്ത് നിന്ന് പുറത്താക്കി റഷ്യ. ഫെബ്രുവരി 7നകം എസ്റ്റോണിയന്‍ അംബാസഡര്‍ രാജ്യം വിടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എസ്റ്റോണിയയുടെ നയതന്ത്ര പ്രാതിനിധ്യം ഇനി മുതല്‍ തരംതാഴ്ത്തപ്പെടുമെന്നും റഷ്യ വ്യക്തമാക്കി. തലസ്ഥാനമായ ടാലിനിലുള്ള റഷ്യന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടി കുറക്കണമെന്ന് ഈ മാസം ആദ്യം എസ്റ്റോണിയ ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ നടപടി. യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധം ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ത്തിയെന്ന് എസ്റ്റോണിയ […]

‘സിലിണ്ടര്‍ വേണ്ട, അപകട സാദ്ധ്യതയില്ല’; പൈപ്പുകളിലൂടെ പാചകവാതകം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും

തിരുവനന്തപുരം: വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കൊച്ചുവേളിയിലും ചേര്‍ത്തലയിലും സ്ഥാപിച്ച എല്‍.സി.എന്‍.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്‌റ്റേഷനുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈന്‍ ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറല്‍ […]

ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു; വീടും വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു, പരാതിയില്ലെന്ന് വീട്ടുകാര്‍

ഇടുക്കി: അടിമാലി വാളറയില്‍ ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു. വാളറ ദേവിയാര്‍ കോളനിയില്‍ പുത്തന്‍പുരയില്‍ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകന്‍ ഡാന്‍ലിന്‍ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായും കത്തി നശിച്ചു. പത്താം മൈലില്‍ വര്‍ഷോപ്പ് നടത്തുന്നയാളാണ് ഡാന്‍ലിന്‍ . തീയിടുമ്ബോള്‍ വീട്ടിനുള്ളില്‍ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണ് ഡാന്‍ലിന്‍ എന്ന് പറയുന്നു. അടിമാലിയില്‍ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

കേരളത്തിന്റെ കുമിഞ്ഞു കൂടുന്ന കടത്തിന് കാരണം 3 സ്ഥാപനങ്ങള്‍, ഒരു ദിവസം ചോര്‍ത്തുന്നത് 12 കോടി

കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 കോടി രൂപ വരെയാണ്. ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകരണം, കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ഇതിനേക്കാളേറെ കടമെടുക്കുന്നു എന്നാണ്. മറ്റിടങ്ങളിലെ കടമെടുപ്പ് അടിസ്ഥാന സൗകര്യവികസനത്തിനും, മറ്റ് പ്രത്യുത്പാദനപരമായ ആവശ്യങ്ങള്‍ക്കുമാണെങ്കില്‍, ഇവിടത്തെ കടമെടുപ്പ് ശമ്ബളവും പെന്‍ഷനും കൊടുക്കാനാണ്. ‘പൂച്ചക്കാര് മണികെട്ടും” എന്ന ചൊല്ലുപോലെ, കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശക്തമായ […]

അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അരലക്ഷത്തിന് മുകളില്‍; പിടിച്ചുനില്‍ക്കാന്‍ നെട്ടോട്ടം, ദുരിതം

ന്യൂയോര്‍ക്ക്: സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി ആഗോള ഭീമന്മാര്‍ ലക്ഷക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതോടെ, അമേരിക്കയിലുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ദുരിതത്തില്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ പോലുള്ള കമ്ബനികളാണ് പിരിച്ചുവിട്ടത്. ഏകദേശം രണ്ടുലക്ഷം പേരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എച്ച്‌ വണ്‍ ബി, എല്‍ വണ്‍ വിസകളിലാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ തൊഴില്‍ തേടി അമേരിക്കയില്‍ എത്തിയത്. നോണ്‍ ഇമിഗ്രന്റ് വിസകളാണിവ. തൊഴില്‍ വിസയുടെ കാലാവധി തീരും മുന്‍പ് […]

മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു. കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാല്‍ ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡില്‍ പണ്ടപ്പിള്ളി – ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്. കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ […]

മൂന്നുവയസുകാരന്‍ പരിഹസിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

മുണ്ടക്കയം: മൂന്നു വയസുകാര്‍ പരഹസിച്ചെന്നാരോപിച്ച്‌ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍പിലായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു മൂന്നു പേരും ചേര്‍ന്ന് ദമ്ബതികളെ മര്‍ദിച്ചത്. കുഞ്ഞിന്റെ അമ്മയുമായി തര്‍ക്കിച്ച യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് […]

3 മക്കളുടെ അച്ഛന്റെ കാമവെറി ഭാര്യ നാലാമത് ഗര്‍ഭിണിയായിരിക്കെ: കാമുകിയുടെ പതിനൊന്ന് കാരിയായ മകളെ പലതവണ കാറിനുള്ളിലും, ബാങ്കിലും പീഡനത്തിനിരയാക്കി: അമ്മയുടെ സമ്മതത്തോടെ പീഡിപ്പിക്കുകയായിരുന്നുവെന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ അധ്യാപകരോട്…

കാമുകിയുടെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍. പോക്സോ കേസില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം 11കാരിയുടെ അമ്മയേയും അറസ്റ്റ് ചെയ്തു. യുവതിയുടെ അറിവോടെയായിരുന്നു പീഡനം. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നടത്തിയ കൗണ്‍സിലിങ്ങിലാണ് ക്രൂരത പുറത്തറിഞ്ഞത്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് ഒന്നിലേറെ തവണ പീഡനത്തിനിരയായത്. പഠനത്തില്‍ പിന്നാക്കം പോയ കൂട്ടിയുടെ മാറ്റം കണ്ടു […]