മെസി വീണ്ടും കൂടുമാറുന്നു; ഇത്തവണ സൗദിയിലേക്കോ സ്പെയിനിലേക്കോ?

അര്‍ജന്‍്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെസിക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ട് ഫുട്‌ബോള്‍ നിരീക്ഷകന്‍ ജെറാര്‍ഡ് റൊമേറോയാണ് പുറത്തുവിട്ടത്.

ജൂണില്‍ മെസിയുടെ കരാര്‍ അവസാനിക്കും. താരം ക്ലബ്ബില്‍ തുടരും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടയിലാണ് താരം ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

ലോകകപ്പ് നേട്ടത്തോടെ താരത്തിന്റെ മനസ് മാറിയിട്ടുണ്ടെന്നും പിഎസ്ജിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റൊമേറൊ വെളിപ്പെടുത്തി. ഈ വര്‍ഷം ജൂണിലാണ് ഫ്രഞ്ച് ക്ലബ്ബുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുന്നത്. മെസി പിഎസ്ജിയില്‍ തുടരാന്‍ വാക്കാല്‍ ധാരണയായതായി ഇതിനിടയില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോടകം നിരവധി യൂറോപ്യന്‍ ക്ലബുകള്‍ മെസിക്കായി നീക്കങ്ങള്‍ തുടങ്ങി. അതിലൊന്ന് മെസിയെ മെസിയാക്കി വളര്‍ത്തികൊണ്ടുവന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ തന്നെയാണ് എന്നും റൊമേറൊ വെളിപ്പെടുത്തി.

ബാഴ്‌സ പ്രസിഡന്റ് ജുവാന്‍ ലാപോര്‍ട്ടയ്ക്ക് മെസിയെ തിരിച്ചെത്തിക്കാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ മെസി പിഎസ്ജി വിടുമെന്ന് കരുതി ബാഴ്‌സയിലേക്ക് വരുമെന്ന് ഉറപ്പില്ലെന്നും റൊമേറൊ പറഞ്ഞു. പരിശീലകനായ പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കുമ്ബോഴാണ് ബാഴ്‌സക്കുവേണ്ടി മെസി മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തത്.

ഗാര്‍ഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനാണ്. മെസിയുമായി അടുത്ത ബന്ധം ഗാര്‍ഡിയോള ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. ആ സൗഹൃദം ചിലപ്പോള്‍ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ കാരണമായേക്കും എന്ന് റൊമേറൊ ചൂണ്ടിക്കാട്ടുന്നു.

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും ഏഷ്യന്‍ ക്ലബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. സൗദി അറേബ്യന്‍ ക്ലബ്ബും ക്രിസ്റ്റ്യാനോ നിലവില്‍ ചേക്കേറിയ അല്‍ നാസറിന്‍്റെ ബദ്ധവൈരികളുമായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. 2445 കോടി എന്ന ലോകഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ആണ് അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് .

സൗദി ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മെസി. ഈ വമ്ബന്‍ ഓഫര്‍ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അല്‍ ഹിലാല്‍. എന്നാല്‍
അല്‍ നാസര്‍ ക്ലബിന്റെ മറ്റൊരു ബദ്ധ വൈരിയായ അല്‍ ഇത്തിഹാദും മെസിക്കായി സജീവമായി രംഗത്തുണ്ട്.

അതേസമയം മെസി സൗദിയിലേക്കെന്നുള്ള പ്രചരണങ്ങള്‍ സൗദി ഫുട്ബോള്‍ ഫെഡറേഷന്‍ തള്ളി കളയുന്നുണ്ട്. പക്ഷേ ഭാവിയില്‍ അര്‍ജന്റീനയിന്‍ സൂപ്പര്‍ താരം തങ്ങളുടെ കളിക്കണമെന്ന ആഗ്രഹവും ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്‍്റ് ഇബ്രാഹിം അല്‍കാസിം സ്പാനിഷ് മാധ്യമമായ മാഴ്സയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിലവില്‍ മെസി സൗദിയിലേക്ക് എത്തുമെന്ന് തങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ല. ഒരു നാള്‍ മെസി തങ്ങളുടെ ലീഗിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. തങ്ങളുടെ ഫുട്ബോള്‍ മികവുള്ളതാകണമെന്നാണ് ഫെഡറേഷന്റെ താല്പര്യം. അതുപോലെ തന്നെയാണ് മെസിയും റൊണാള്‍ഡോയും ഒരേ ലീഗില്‍ കളിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഇബ്രാഹിം അല്‍കാസിം അഭിമുഖത്തില്‍ പറഞ്ഞു.

prp

Leave a Reply

*