ഇത് ചരിത്ര മുഹൂര്‍ത്തം; ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിലെ പേരിടാത്ത ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രേ മോദി പേരിട്ടു. പരംവീര്‍ ചക്ര നേടിയവരുടെ പേരുകളാണ് ഈ ദ്വീപുകള്‍ക്ക് നല്‍കിയത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപില്‍ നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. രാജ്യത്തിന് ഇത് ചരിത്ര മൂഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നാടാണ് ആന്‍ഡമാന്‍. സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാര്‍ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും […]

നഴ്‌സുമാരുട മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം നല്‍കി

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ല്‍ നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. […]

56 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക്‌ ഇരട്ടിയാകും ; സ്വകാര്യ കമ്ബനികള്‍ക്ക് കേന്ദ്രത്തിന്റെ സ്‌മാര്‍ട്ട്‌ മീറ്റര്‍

തിരുവനന്തപുരം സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതി സ്വകാര്യ ഏജന്‍സിവഴി നടപ്പാക്കിയാല്‍ ഉപയോക്താവിന് 130 രൂപ പ്രതിമാസം അധികം നല്‍കേണ്ടിവരും. മാസം 50 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുകയും 100 രൂപയില്‍ താഴെ നിരക്ക് നല്‍കുകയും ചെയ്യുന്ന 26.2 ലക്ഷം കുടുംബങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ തുകകൂടി നല്‍കേണ്ടിവരുമ്ബോള്‍ വൈദ്യുതിനിരക്ക് ഇരട്ടിയിലധികമാകും. 50നും 100നും ഇടയില്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 30.17 ലക്ഷം ഉപയോക്താക്കളുണ്ട്. ഇവര്‍ക്കും നിരക്ക് ഇരട്ടിയോളമെത്തും. ഇരുവിഭാഗത്തിലുമായി 56 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വകാര്യമേഖലയിലെ സ്മാര്‍ട്ട് മീറ്റര്‍ […]

കര്‍ദിനാള്‍ ആലഞ്ചേരിയുടെ സിനഡാനന്തര സര്‍ക്കുലര്‍ എറണാകുളത്തെ ഭൂരിഭാഗം പള്ളികളിലും വായിച്ചില്ല; കൊച്ചാല്‍ പള്ളിയില്‍ തര്‍ക്കം

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിനു ശേഷം ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളും തള്ളിക്കളഞ്ഞൂ. അതിരൂപതയില്‍ 328 ഇടവകകളും കൊച്ചുപള്ളികളും സ്ഥാപനങ്ങളും കോണ്‍വെന്റ്റുകളും ഉള്‍പ്പെടെ 450 ഇടങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെങ്കിലും കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിച്ചത് ആകെ നാല് ഇടങ്ങളില്‍ മാത്രമാണെന്ന് അത്മായ മുന്നേറ്റം ചൂണ്ടിക്കാട്ടി. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്നും, 99%വിശ്വാസികളുടെ നിലപടിനെതിരെയുള്ള അധിനിവേശം അനുവദിക്കില്ലെന്നും, പള്ളികളില്‍ […]

ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്ബലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.lorry driver and cleaner in custody alappuzha bypass accident ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), മനു(24), […]

‘ ബഹിരാകാശത്തു നിന്ന് ആരെങ്കിലും ഇറങ്ങിയാണോ ഗുജറാത്തില്‍ ആളുകളെ കൊന്നൊടുക്കിയത്, ഗോഡ്‌സെ സിനിമയും നിരോധിക്കുമോ’ ബി.ബി.സി ഡോക്യമെന്ററി വിവാദത്തില്‍ ഉവൈസി

ഹൈദരാബാദ്: ബി.ബി.സി ഡോക്യമെന്ററി വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. അങ്ങിനെയെങ്കില്‍ ഇനി ഇറങ്ങാനിരിക്കുന്ന ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ കുറിച്ച സിനിമയും കേന്ദ്രം വിലക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ‘ ബ്രിട്ടീഷ് നിയമത്തിന്റെ പേരും പറഞ്ഞ് മോദി സര്‍ക്കാര്‍ ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയില്‍ ട്വിറ്ററിലും യുട്യൂബിലും തടഞ്ഞിരിക്കുകയാണ്. പിന്നെ ഗുജറാത്ത് വംശഹത്യയില്‍ ബഹിരാകാശത്ത് നിന്ന് ആരെങ്കിലും വന്നാണോ ആളുകളെ കൊന്നൊടുക്കിയത്’ – ഉവൈസി ചോദിച്ചു. ഗോഡ്‌സെയെ […]

‘ഉദ്യോഗസ്ഥരില്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അനുകൂലികള്‍ കുറച്ചുണ്ടല്ലോ’; ജപ്തിയില്‍ പ്രതികരിച്ച്‌ കെ.ടി ജലീല്‍

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന തിടുക്കപ്പെട്ട ജപ്‍തി നടപടികളോട് പ്രതികരിച്ച്‌ കെ.ടി ജലീല്‍ എം.എല്‍.എ. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നടപടി നേരിടേണ്ടി വരുന്നുണ്ടെന്ന വിമര്‍ശനത്തിലാണ് ജലീലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരില്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അനുകൂലികള്‍ കുറച്ചുണ്ടെന്നും സര്‍ക്കാരിനെ പറയിപ്പിക്കാന്‍ അത്തരക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ജലീല്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. എല്‍.ഡി.എഫിനെ അനുകൂലിക്കുന്നവരും നടപടി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ഒരാള്‍ പങ്കുവെച്ച പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജലീലിന്റെ പ്രതികരണം. ‘നമ്മുടെ […]

സ്വര്‍ണവില വീണ്ടും കൂടി; റെക്കോഡിലേക്ക് കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 5235 രൂപയായി. പവന് 80 രൂപ കൂടി 41,880 രൂപയിലെത്തി. ജനുവരി മുതല്‍ 41,000 മുകളില്‍ നില്‍ക്കുന്ന സ്വര്‍ണ വില 42,000ത്തിനു തൊട്ടടുത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. 2020 ആഗസ്ത് ഏഴിനാണ് സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു.

ചുഴലിക്കാറ്റും ഈര്‍പ്പമുള്ള കാറ്റും; കേരളത്തില്‍ വീണ്ടും മഴയെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് വീണ്ടും മാറ്റം വരുന്നു. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം സൂചിപ്പിച്ചു. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ സജീവമായേക്കുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുകയെന്നാണ് പ്രവചനം. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള […]

നാട്ടുകാര്‍ ചികിത്സാപിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ ഒരു കോടി സമ്മാനം

കോട്ടയം: മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാര്‍ പിരിവെടുത്ത കുടുംബത്തിന് ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ ഒരു കോടി സമ്മാനം.വൈക്കം പുത്തന്‍വീട്ടില്‍ കരയില്‍ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്. 2018ല്‍ പക്ഷാഘാതം സംഭവിച്ച അഖിലേഷ് 3 മാസം ആശുപത്രിയിലായിരുന്നു. അന്ന് ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച അഖിലേഷിനും ഭാര്യ കുമാരിക്കും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും […]