3 മക്കളുടെ അച്ഛന്റെ കാമവെറി ഭാര്യ നാലാമത് ഗര്‍ഭിണിയായിരിക്കെ: കാമുകിയുടെ പതിനൊന്ന് കാരിയായ മകളെ പലതവണ കാറിനുള്ളിലും, ബാങ്കിലും പീഡനത്തിനിരയാക്കി: അമ്മയുടെ സമ്മതത്തോടെ പീഡിപ്പിക്കുകയായിരുന്നുവെന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ അധ്യാപകരോട്…

കാമുകിയുടെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍. പോക്സോ കേസില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം 11കാരിയുടെ അമ്മയേയും അറസ്റ്റ് ചെയ്തു. യുവതിയുടെ അറിവോടെയായിരുന്നു പീഡനം. സ്ത്രീയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് നടത്തിയ കൗണ്‍സിലിങ്ങിലാണ് ക്രൂരത പുറത്തറിഞ്ഞത്.

തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് ഒന്നിലേറെ തവണ പീഡനത്തിനിരയായത്. പഠനത്തില്‍ പിന്നാക്കം പോയ കൂട്ടിയുടെ മാറ്റം കണ്ടു സ്‌കൂളിലെ അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. താന്‍ മലപ്പുറത്തുപോയപ്പോള്‍ തന്നെ പ്രതി പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും എതിര്‍ത്തിട്ടും അമ്മയുടെ സമ്മതത്തോടെയാണ് പ്രതി ഇത്തരത്തില്‍ ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

തിരുവനന്തപുരം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ മലപ്പുറം വനിതാ പോലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിയായ അലി അക്ബര്‍ ഖാന്‍ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവില്‍ ഗര്‍ഭിണിയുമാണ്. കുഞ്ഞിന്റെ മാതാവും അലി അക്ബറും വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഇതിനിടയില്‍ അമ്മയ്‌ക്കൊപ്പം അവധി സമയത്ത് മലപ്പുറത്തു വന്നപ്പോഴാണു തന്നെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പീഡനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ബാങ്കിന് സമീപത്തെ ട്രെയിനിങ് സെന്ററിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവേ അലി അകബര്‍ ഖാനെ ഉമ്മത്തൂരിലെ ബന്ധു വീട്ടില്‍ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ബാങ്കിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ തിരുവനന്തപുരം സ്വദേശിനിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നു. 2021 നവംബര്‍ ഡിസംബര്‍ കാലയാളവില്‍ പതിനൊന്ന് വയസ്സുള്ള ഇവരുടെ മകളെ മാതാവിന്റെ അറിവോട് കൂടി പ്രതി പീഡനത്തിന് ഇരയാക്കുരയായിരുന്നു.

2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച്‌ പ്രതി പീഡിപ്പിച്ചെന്നാണ് മൊഴി. സ്‌കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അദ്ധ്യാപകരുടെയും മറ്റും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ മാതാവിന്റെ മൗനാനുവാദവും ഉണ്ടായത് പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്നു പഠനത്തില്‍ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകര്‍ ശ്രദ്ധിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടര്‍ന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്.

അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാല്‍ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു. മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസില്‍ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കില്‍ വെച്ച്‌ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച്‌ പ്രതി കടന്നു കളഞ്ഞിരുന്നു. ഒളിവിലായിരുന്ന സെയ്ദി അലി അക്‌ബറിനെ പ്രതിയെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. നേരത്തേ പീഡനക്കേസില്‍ അറസ്റ്റിലായ ആളാണു പ്രതി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണു മകളെ പീഡിപ്പിച്ചത്. ഇന്‍സ്പെക്ടര്‍ എം.അബ്ബാസ് അലിയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*