ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 13 മരണം

ബീജിംഗ്: ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിച്ചുവാനിലുണ്ടായ ഭൂകമ്പത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.  റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്ബം പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.20നാണ് ഉണ്ടായത്. മരിച്ചവരില്‍ വിനോദ സഞ്ചാരികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ചെന്‍ഗ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. സൈന്യവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകന്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.2008ല്‍  സിച്ചുവാന്‍ […]

ദിലീപിന് ക്ലീന്‍ചിറ്റ്, ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല

തൃശൂര്‍: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 30 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനും പൊതു സമൂഹത്തില്‍ നടനെതിരായ വികാരമുയര്‍ത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായി  എന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്. മാധ്യമവാര്‍ത്തകളും പലരുടെയും പ്രതികരണങ്ങളും  ദിലീപ്  ഭൂമി കയ്യേറിയിട്ടുണ്ടാവം എന്ന ധാരണ […]

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ക്ലൈമാക്സിലേക്ക് എന്ന് സൂചന

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലേക്ക് എന്ന് സൂചന. പ്രതി പള്‍സര്‍ സുനിയും കൂട്ടരും നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു  എന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.  പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തന്നെ ഉപദ്രവിച്ച പള്‍സര്‍ സുനിയും സംഘവും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഈ മെമ്മറി […]

ഓണത്തെ വരവേല്‍ക്കാന്‍ പുത്തന്‍ ഓഫറുകള്‍ ഒരുക്കി MPS AAMBIENCE

കൊച്ചി: തൃപ്പൂണിത്തുറയിലുള്ള  MPS ബില്‍ഡേഴ്സിന്‍റെ  AAMBIENCE പ്രൊജക്ടില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. രണ്ടാമത്തെ ടവറിന്‍റെ ലോഞ്ചിംഗ്, ഓണം  എന്നിവയോടനുബന്ധിച്ച് ജൂലൈ- ആഗസ്ത് മാസത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായി 4 വ്യത്യസ്ത തരം  ഓഫറുകളാണ് AAMBIENCE നു വേണ്ടി MPS  ഒരുക്കിയിരിക്കുന്നത്. കസ്റ്റമറുടെ അഭിരുചിയ്ക്കനുസരിച്ച് ഏത് ഓഫര്‍ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യവും നല്‍കിയിരിക്കുന്നു. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്ട് അര്‍ബന്‍ ലൈഫ്  ഇഷ്ടപ്പെടുന്നവര്‍ക്കും ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയിലും ഏറ്റവും അനുയോജ്യമായ ഒന്നാണ്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ട്ടി സ്പേസ്, […]

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭന്‍ സാജന്‍ (50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാജനെ ശനിയാഴ്ചയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം

ദോഹ: ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമായ ഖത്തറിനെതിരെ സൗദിയും യുഎഇയും ഏര്‍പ്പെടുത്തിയ ഗതാഗത ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം. രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും  ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ക്ഷാമം നേരിട്ടാല്‍ തന്നെ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് […]

മലയാളിയായ ഭര്‍ത്താവിനൊപ്പം പൊതല്‍മലയില്‍ എത്തിയ ഫിലിപ്പീന്‍സുകാരിയെ അപമാനിച്ചു – നാലുപേര്‍ അറസ്റ്റില്‍

കണ്ണൂർ: മലയാളിയായ ഭർത്താവിനും  അമ്മയ്ക്കുമൊപ്പം പൈതൽമലയിൽ വിനോദസഞ്ചാരത്തിനെത്തിയ ഫിലിപ്പീൻസുകാരിയെ അപമാനിച്ച നാലുപേർ അറസ്റ്റിൽ. ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേൽ ബൈജുതോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് (30), പാറക്കുളം റോബിൻ മാത്യു(32), കാപ്പിമലയിലെ പള്ളിക്കുടിയൻ ജോമി ജോസ് (25)എന്നിവരെയാണ് ആലക്കോട് അഡീഷണൽ എസ്.ഐ ജോൺസൺ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുങ്ങോത്തിനടുത്തുള്ള ഗ്രാമത്തിലെ 29 കാരൻ രണ്ടു ദിവസം മുമ്പാണ് ഫിലിപ്പീൻസുകാരിയെ വിവാഹം കഴിച്ചത്. ഇവര്‍ കടയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ  ബെജുവിന്റെ നേതൃത്വത്തിലുള്ള സംഘം […]

പതിമൂന്നുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

പേരാവൂര്‍:   കൊട്ടിയൂരില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിലങ്ങാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മാതാവുമൊത്തു കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ വിലങ്ങാട് സ്വദേശി സജി ജോര്‍ജ് (26) നെയാണ് കേളകം എസ്.ഐ: ടി.വി. പ്രദീഷിന്‍റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുബോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. പേരാവൂര്‍ സി.ഐ: എ. കുട്ടിക്കൃഷ്ണന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.

മുകേഷ് അംബാനിയുടെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ച

  ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് കംബനി ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും നേട്ടത്തിന് കാരണമായി. ഫോബ്‌സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയില്‍ മുകേഷ് അംബാനിയും ഇടംനേടി.  

മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി  മിത്ര ബോട്ടീക് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം ഗായത്രി സുരേഷ് ഷോറൂമിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പുതുമയും ഭംഗിയും ഒത്തിണങ്ങിയ മികവുറ്റ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ എന്നതാണ് മിത്രയുടെ ഹൈലൈറ്റ് . ക്രിസ്മസ്- പുതുവത്സര സീസണിനോടനുബന്ധിച്ച് ട്രെന്ടിംഗ് ഫാഷനിലുള്ള വിപുലമായ വസ്ത്ര ശേഖരം മിത്രയില്‍ ഒരുക്കിയിട്ടുണ്ടെന്ന്  ഡയറക്ടര്‍ ശ്രീമതി ……. രാജീവ് അറിയിച്ചു.