പേരാവൂര്‍: കൊട്ടിയൂരില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിലങ്ങാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മാതാവുമൊത്തു കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ വിലങ്ങാട് സ്വദേശി സജി ജോര്‍ജ് (26) നെയാണ് കേളകം എസ്.ഐ: ടി.വി. പ്രദീഷിന്‍റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുബോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. പേരാവൂര്‍ സി.ഐ: എ. കുട്ടിക്കൃഷ്ണന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.

