ഫിലിപ്പീന്‍സിലെ കാസിനോയില്‍ വെടിവെപ്പ് ; 34 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും  34 പേര്‍ കൊല്ലപ്പെട്ടു.കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ഫിലിപ്പീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു.

കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് സൂചന.കെട്ടിടത്തില്‍ നിന്ന് വലിയ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കോടിയതു മൂലമുണ്ടായ തിരക്കില്‍പ്പെട്ടാണ് പലരും മരിച്ചത്. 54 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്     സൂചന.

prp

Leave a Reply

*