ന്യൂഡല്‍ഹി: മയില്‍ ഇണചേരാറില്ലെന്നും നിത്യബ്രഹ്മചാരിയായതിനാലാണ് ദേശീയ പക്ഷിയായി അംഗീകരിച്ചതെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആണ്‍ മയില്‍ ബ്രഹ്മചാരിയാണെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയില്‍ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ജഡ്ജിയുടെ കണ്ടെത്തല്‍. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ജഡ്ജിയുടെ പരാമര്‍ശമടങ്ങിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ വിമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്

