ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമായി കണക്കാക്കാറുണ്ട്. മാത്രമല്ല, നല്ല ആരോഗ്യത്തിനു ഉത്തമമായ ഒരു മരുന്ന് കൂടിയാണ് ചിരി. എന്നാല്‍ തിരക്ക് പിടിച്ച് ഓടുന്ന ഈ ലോകത്ത് മറന്ന് കൊണ്ടിരിക്കുന്ന ഒന്നായി ചിരി മാറുകയാണ്. ഒരു ചെറു പുഞ്ചിരി പോലും നമുക്ക് സമ്മാനിക്കുന്നത് ഒട്ടേറെ ആശങ്കകള്‍ക്കുള്ള പരിഹാരമാണ്. ഹൃദ്രോഗം തടയും ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗത്തില്‍ 40 ശതമാനം കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കം കൂട്ടും നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് […]
Category: Uncategorized
തപാല്‍ പെയ്മെന്‍റെ് ബാങ്ക് നവംബറില്‍
പാലക്കാട്: തപാല്‍ വകുപ്പിന് കീഴിലുള്ള തപാല്‍ പെയ്മെന്‍റെ് ബാങ്കിന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, വയനാട്, ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 16 ഇടങ്ങളില്‍ തപാല്‍ പെയ്മെന്‍റെ് ബാങ്ക് ആരംഭിക്കും. ബാങ്ക് എടിഎം. കാര്‍ഡുകളുപയോഗിച്ച് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന റുപേ കാര്‍ഡുകളും ഇത്തരം ബാങ്കുകളില്‍ ലഭിക്കും. നെറ്റ് ബാങ്കിങ് സൗകര്യങ്ങളും അധികംവൈകാതെ […]
സ്വപ്ന ഭവനം ഇനി കുറഞ്ഞ ചെലവില്‍
മനസിനിണങ്ങിയ, എല്ലാം ഒത്തുചെര്‍ന്നൊരു വീട് എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. എന്നാല്‍ വീടുപണി ആരംഭിച്ചു കഴിഞ്ഞാണ് പലരും ബട്ജറ്റ് കയ്യിലോതുങ്ങില്ലല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങുക. പുതിയ വീടുപണി ആരംഭിക്കുമ്പോള്‍ നൂറായിരം ചിന്തകളും പ്ലാനിങ്ങുകളുമായിരിക്കും മനസ്സില്‍.അവസാനം സ്വപ്ന മാളിക ഉയര്‍ന്നു കഴിയുമ്പോള്‍ കീശ കാലിയായി ജീവിക്കാന്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാരംഭിക്കും. ഒരു ആയുഷ്കാലം മുഴുവന്‍ ജീവിക്കേണ്ട പണം മുഴുവന്‍ ആ വീടിനു വേണ്ടി ചെലവായിട്ടുണ്ടാകും. വീടിന്‍റെ പ്ലാനിംഗ് വീടിന്‍റെ പ്ലാനിംഗ് മുതല്‍ ശ്രദ്ധിച്ചാല്‍ തന്നെ […]
ഭാരമില്ലാത്ത ലോകത്തേക്ക് ഇമാന്‍ യാത്രയായി
അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ്(36) അന്തരിച്ചു. അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു മരണം. തടി കുറയ്കാനുള്ള ചികിത്സക്കിടെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് ഇമാന്‍റെ മരണത്തിലേക്ക് നയിച്ചത്. ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്ന ഇമാന്‍ ഈയടുത്ത് സ്വയം ഭക്ഷണം കഴിക്കാനും കൈകള്‍ ഉയര്‍ത്താനും സാധിച്ചിരുന്നു. തീവ്രവിഷാദത്തില്‍നിന്ന് മുക്തയായി സാമൂഹിക ചുറ്റുപാടുകളോട് ഇമാന്‍ നന്നായി പ്രതികരിക്കാന്‍ തുടങ്ങിയെങ്കിലും വൃക്കയില്‍ അണുബാധ ഉണ്ടായത് ചികിത്സയെ താളം തെറ്റിക്കുകയായിരുന്നു. ഈജിപ്ത് സ്വദേശിയായ ഇമാന്‍ അഹമ്മദ് ചികിത്സയ്ക്കായി ഇന്ത്യയിലാണ് […]
വ്യത്യസ്ത വേഷപ്പകര്‍ച്ചകളുമായി ദുല്‍ഖര്‍ ‘സോളോ’യില്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ‘സോളോ’ ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്യും. ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ പ്രിയ നടിയായ സായ് ധന്‍സികയാണ്. കബാലി എന്ന ചിത്രത്തില്‍ രജനീകാന്തിന്‍റെ മകളായി എത്തിയ ധന്‍സികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് സോളോ. പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ തികച്ചും വേറിട്ട ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.തമിഴ്-മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന സിനിമയില്‍ നാല് വേഷങ്ങളിലാണ് ദുല്‍ഖര്‍ എത്തുന്നത് ധന്‍സികയെ കൂടാതെ ബോളിവുഡ് താരം […]
ജനിച്ച് 6 മിനിട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ്!!! കൊച്ചു കാവ്യയ്ക്ക് ഇത് ചരിത്ര നേട്ടം
മഹാരാഷ്ട്ര: ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളാണ്. അക്ഷയ കേന്ദ്രത്തിലോ മറ്റോ പോവണം, ക്യൂ നില്‍ക്കണം ഫോം പൂരിപ്പിച്ച് നല്‍കണം അങ്ങനെയങ്ങനെ നൂലാമാലകള്‍ ഒത്തിരി. എന്നാല്‍, ജനിച്ച് ആറ് മിനിട്ടു കൊണ്ട് ആധാര്‍ കാര്‍ഡ് കിട്ടിയാലോ. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ഇത്തരത്തിലൊരു അപൂര്‍വ ഭാഗ്യം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03നാണ് ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ഭാവന ജനിച്ചത്. ഉടന്‍ തന്നെ ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. 12.09ആയപ്പോഴേക്കും […]
പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു.
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകവലിച്ചത് ചോദ്യം ചെയ്ത സിക്ക് വിദ്യാര്‍ത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റിക്കൊന്നു. ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍പ്രീത് സിംഗാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. വൈകിട്ട് 4.30ന് എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ ചായ കുടിക്കാനായി ഇരുവരും ബൈക്ക് നിറുത്തി. അപ്പോഴാണ് മഹന്ത കാറുമായി അവിടേക്ക് വന്നത്. കാറില്‍ നിന്നിറങ്ങി സിഗററ്റ് കത്തിച്ച മഹന്ത പുക സിംഗിന്റെ മുഖത്തേക്ക് ഊതിവിട്ടു. എന്നാല്‍, […]
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം
ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണി വരെ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ഓഫീസിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണു കരുതുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിമന്‍റ് കട്ടകള്‍ കൊണ്ടാണ് കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തിരിക്കുന്നത് .
ഇര്‍മയ്ക്ക് പിന്നാലെ കനത്ത ദുരന്തം വിതച്ച് മരിയ
കിംഗ്സ്റ്റണ്‍: അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയില്‍. കഴിഞ്ഞയാഴ്ച കനത്ത ദുരന്തം വിതച്ച ഇര്‍മയ്ക്ക് പിന്നാലെ ‘മരിയ’ കൊടുങ്കാറ്റ് എത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് മരിയ. മണിക്കൂറില്‍ 195 കിലോമീറ്ററില്‍ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയന്‍ ദ്വീപസമൂഹത്തിലെ ലീവാര്‍ഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80ല്‍ […]
‘തൊണ്ടിമുതല്‍’ സ്വര്‍ണ ഗോളങ്ങളായി പുറത്തെത്തി
കരിപ്പൂര്‍;കഴിഞ്ഞ മൂന്നു ദിവസങ്ങളായി തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ പോലീസുകാരന്‍റെ അവസ്ഥയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെ പോലീസുകാര്‍ക്ക്.അവിടെ നായകന്‍ ഫഹദ് ഫാസില്‍ ആയിരുന്നെങ്കില്‍ ഇവിടെ പോലീസുകാരെ ചുറ്റിച്ചത് കൊടുവള്ളി സ്വദേശി നവാസ്[34] ആണ്.










