ടെക്നോളജി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ട് സോളോ… ഇത്തവണ പുറത്തിറക്കിയിരിക്കുന്നത് 3 സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍

യുവ തലമുറകളെ ആകര്‍ഷിക്കാന്‍   പുതിയ സ്മാര്‍ട്ട് ഫോണുകളുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്  ഫോണ്‍ ബ്രാന്‍ഡായ സോളോ. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന മൂന്നു സ്മാര്‍ട്ട് ഫോണുകളാണ്  വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എറ 3എക്സ്, എറ 2വി, എറ 3 എന്നിവയാണ് സോളോയുടെ പുതിയ മോഡലുകള്‍. ഇതില്‍ എറ 3എക്സിന്‍റെ  വില 7,499 രൂപയും എറ 2വിയുടെ വില 6,499 രൂപയും എറ 3 യുടെ വില 4,999 രൂപയുമാണ്. ഫ്ളിപ് കാര്‍ട്ടില്‍ മാത്രമായിരിക്കും ഫോണുകള്‍ ലഭ്യമാവുക. സോളോ എറ 3എക്സും  എറ […]

ഗംഭീര ഓഫറുമായി എയര്‍ടെല്‍ 

ഏറ്റവും  പുതിയ ഓഫറുകളുമായി എയര്‍ടെല്‍  എത്തുന്നു . 495രൂപയുടെ റീച്ചാര്‍ജിലാണ് ഓഫറുകള്‍ ആരംഭിക്കുന്നത് .  എയര്‍ടെല്‍ പുതിയ ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ബാധകമാകുന്നത്.  495രൂപയുടെ റീച്ചാര്‍ജില്‍  84 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും. അതുകൂടാതെ എയര്‍ടെലിന്‍റെ  799 രൂപയുടെ  മറ്റൊരു ഓഫര്‍ കൂടിയുണ്ട്. ഇതില്‍  ദിവസവും  3 ജിബി ഡാറ്റ ഉപയോഗിക്കുവാന്‍ സാധിക്കും. 3G -4G ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക്  28 ദിവസത്തെ വാലിഡിറ്റിയാണ്  ഉള്ളത്. ജിയോയുടെ 399 […]

5000 mAh ന്‍റെ  ബാറ്ററി ലൈഫുമായി Samsung Galaxy Tab A

സാംസങ്ങിന്‍റെ  ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. 8 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണുള്ളത് .കൂടാതെ 1,280 x 800 പിക്സല്‍ റെസലൂഷന്‍ ഇതിനുണ്ട്. 1. 4 Ghz Quad-core Qualcomm Snapdragon 430 ന്‍റെ  പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . 2 ജിബി റാം,  16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ടാബിന്‍റെ  സവിശേഷതകള്‍ . ഇതിന്‍റെ  മെമ്മറി   256 GBജിബിവരെ എസ്.ടി  കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . […]

വിപണി കയ്യടക്കാന്‍ ഷവോമി വീണ്ടും

ഷവോമിയുടെ മറ്റൊരു ഉത്പന്നംകൂടി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു . ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ Xiaomi  Mi Mix 2 ആണ് ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് . ഏകദേശം 32500 രൂപമുതല്‍ 36000 രൂപവരെയാണ് ഇതിന്‍റെ വില. 5.99 ഇഞ്ചിന്‍റെ  Full HD ഡിസ്പ്ലേയാണ് ഫോണിനുള്ളത് . 2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇത് കാഴ്ചവെക്കുന്നത്. 6 ജിബിയുടെ റാമും 64 GB ഇന്‍റെണല്‍  സ്റ്റോറേജുമാണ് ഇതിനുള്ളത്. 12 മെഗാപിക്സലിന്‍റെ  പിന്‍ […]

സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണുമായി അസൂസ്

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ അസൂസ് തങ്ങളുടെ മൊബൈല്‍ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ  ഭാഗമായി സെന്‍ഫോണ്‍ 4 നിരയിലേക്ക് പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു.  മിന്‍ഡ് ഗ്രീന്‍, ഡീപ് സീ ബ്ലാക്ക്, റോസ് പിങ്ക്, സണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് സെന്‍ഫോണ്‍ 4 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിച്ചിരിക്കുന്നത്. 5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം, 16/ 32 GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 13 MP ഫ്രണ്ട് ക്യാമറ, 3000 […]

നവംബര്‍ 1 മുതല്‍ Google Pixel 2, Pixel 2 XL ഇന്ത്യന്‍ വിപണിയില്‍

ഗൂഗിളിന്‍റെ  ഏറ്റവും പുതിയ രണ്ടു മോഡലുകള്‍ നവംബര്‍ 1 നു ഇന്ത്യന്‍ വിപണിയിലെത്തുന്നു .Google Pixel 2, Pixel 2 XL എന്നി രണ്ടു മോഡലുകളാണ് മികച്ച സവിശേഷതകളോടെ എത്തുന്നത് . 61,000 രൂപമുതല്‍ 82,000 രൂപവരെയാണ് ഇതിന്‍റെ വില . 5 ഇഞ്ചിന്‍റെ  ഡിസ്പ്ലേയാണ് Google Pixel 2 വിനുള്ളത്.  4 ജിബിയുടെ റാമും 32 ജിബിയുടെ ഇന്‍റേണല്‍ സ്റ്റോറേജും ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡല്‍കൂടി പുറത്തിറങ്ങുന്നുണ്ട് . 12.2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും  8 മെഗാപിക്സലിന്‍റെ  […]

വിപണി കൈയ്യടക്കാന്‍ ഓപ്പോ വീണ്ടും… എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപണി കൈയ്യടക്കാനും  പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി     പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ  ഓപ്പോ രംഗത്തെത്തി . ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങിയിരിക്കുകയാണ്. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക. 18,990 രൂപയാണ്  വില. ആമസോണില്‍ നിന്നും […]

പുതിയ പാക്കേജുമായി ബി.എസ്.എന്‍.എല്‍

റിലയന്‍സും ജിയോയും  ലോകം അടക്കി വാഴാനൊരുങ്ങുമ്പോള്‍   അവരോടു മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍. ഇതിന്‍റെ  ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.  കൂടാതെ  ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക. ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമ്പോള്‍  2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ  തീരുമാനം. ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്‍കുന്നു.    

എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]

സാധാരണക്കാരെ ലക്ഷ്യമിട്ട് നോക്കിയ 2

സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് നോക്കിയ 2 പുറത്തിറങ്ങുന്നു. വില കുറവാണെങ്കിലും മികച്ച സവിശേഷതകളാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. 4.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ആന്‍ഡ്രോയിഡിന്‍റെ  ഏറ്റവും പുത്തന്‍ പതിപ്പായ നൂഗ 7.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 8ജിബി സ്റ്റോറേജ്, 1 ജിബി റാം, 8എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎഎച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 9277 രൂപയാകും ഫോണിന്‍റെ  വില. നവംബറില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന