കോപ അമേരിക്ക കിരീടം ബ്രസീലിന്

സാന്‍റിയാഗോ: കോപ അമേരിക്ക വനിതാ കിരീടം ബ്രസീലിന്. ഇന്ന് നടന്ന ഫൈനല്‍ സ്റ്റേജിലെ അവസാന മത്സരത്തില്‍ കൊളംബിയയെ കൂടെ പരാജയപ്പെടുത്തിയതോടെയാണ് ഏഴാം കോപ അമേരിക്ക കിരീടം ബ്രസീല്‍ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് ജയിച്ചതോടെ ഫൈനല്‍ സ്റ്റേജിലെ മൂന്നു മത്സരങ്ങളും വിജയിച്ച്‌ ബ്രസീല്‍ 9 പോയിന്‍റോടെ ചാമ്പ്യന്മാരാവുകയായിരുന്നു. ബ്രസീലിനായി ഇന്ന് മൊണീക ഇരട്ട ഗോളുകളും ഫോര്‍മിഗ ഒരു ഗോളും നേടി. ജയം ബ്രസീലിന് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ടൂര്‍ണമെന്‍റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീല്‍ കിരീടം […]

കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ആ​​​​റാം വ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യെ​​​​ത്തി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​നു ഗം​​​​ഭീ​​​​ര വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് നെ​​​​ടു​​​​മ്പാ ​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും തു​​​​ട​​​​ര്‍​​​​ന്ന് ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​​​​ലാ​​​​ല്‍ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കഴിഞ്ഞ ദിവസം ഒ​​​​രു​​​​ക്കി​​​​യിരുന്നത്. ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് […]

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു- VIDEO

സാഗ്രെബ്: മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. ക്രൊയേഷ്യയിലാണ് ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബ്രൂണോ ബോബന്‍ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം.  ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ താരമാണ് ഇദ്ദേഹം.

റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍

റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. മൊത്തം വോട്ടിന്റെ 65% വോട്ടുകള്‍ സ്വന്തമാക്കിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ട് നേടി. 2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി […]

ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാന പ്രതീക്ഷ ആയിരുന്ന ലെയ്ന്‍ ഹ്യൂം ഇനി ഈ സീസണില്‍ കളിക്കില്ല. എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂമിന് കളിക്കാനാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. സീസന്‍ തുടക്കത്തിലും ഇയാം ഹ്യൂം പരിക്ക് കാരണം വലഞ്ഞിരുന്നു. പക്ഷെ ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നടത്തിയത്. […]

‘ഈ വിജയം മൂത്തച്ഛന്’; മനസുതുറന്ന്‍ മഞ്ഞപ്പടയുടെ നായകന്‍

പൂനെ: വിജയം കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ ഉണ്ടായില്ല. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളില്‍ കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയ്ക്ക് പൂനെയില്‍ വിജയം. ഐഎസ്‌എല്ലിലെ നിര്‍ണായക എവേ മത്സരത്തില്‍ പൂനെയെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് തോല്‍പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച വിജയത്തെ സ്മരിക്കുകയാണ് മഞ്ഞപ്പടയുടെ നായകന്‍ സികെ വിനീത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായക ഗോളിലൂടെ വിജയം സമ്മാനിച്ച്ത്  മലയാളി താരം വിനീത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന സമനിലയാകുമെന്ന് […]

സന്തോഷ് ട്രോഫി; കേരളം ഇന്ന് കളിക്കളത്തില്‍

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍. ആദ്യ മത്സരത്തില്‍ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. തമിഴ്നാട് ആദ്യ മത്സരത്തില്‍ ഒരു ഗോളിനാണ് ആന്ധ്രയെ തോല്‍പ്പിച്ചത്. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജില്‍ കാണാം.

ഫുട്ബോള്‍  ഇതിഹാസം പെലെ ആശുപത്രിയില്‍

ലണ്ടന്‍; ഫുട്ബോള്‍  ഇതിഹാസം പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.      

ഇനി ഒന്നും നേടാനില്ല; ഫുട്ബോള്‍ മാന്ത്രികന്‍ കളിക്കളത്തില്‍ നിന്നും വിടവാങ്ങുന്നു

റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിന്യോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്‍െറ സഹോദരനും ഏജന്‍റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്‍റെ തീരുമാനത്തെക്കുറിച്ച്‌ റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്.  വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ […]

ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഐഎസ്‌എല്‍ നാലാംപതിപ്പില്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ്  രാജി. ടീമിനകത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ പരസ്പരധാരണയിലാണ് മ്യുലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. മാനേജ്മെന്‍റിനോടും കളിക്കാരോടും ആരാധകരോടും മ്യുലെന്‍സ്റ്റീന്‍ നന്ദി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. നാളെ എഫ്സി പുണെ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് അടുത്ത കളി. സഹപരിശീലകന്‍ താങ്ബോയ് സിങ്തോയ്ക്കാണ് താല്‍ക്കാലിക ചുമതല. […]