ധോണിയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി

വണ്ടേഴ്സ് : ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്‍റി 20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ പേരിലുളള റെക്കോഡാണ് ധോണി തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെന്‍ട്രിക്സിനെ ക്യാച്ച്‌ എടുത്ത് പുറത്താക്കിയതോടെയാണ് ധോണിക്ക് ഈ നേട്ടം സ്വന്തമായത്. ഇതോടെ ടി20യില്‍ ധോണി നേടിയ ക്യാച്ചുകളുടെ എണ്ണം 134 ആയി. 254 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. തന്റെ 275-ാം ടി20 […]

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ രാജിവച്ചു.  ഇടുക്കി ജില്ലാ ക്രിക്കറ്റ് ഘടകത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. വിനോദാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നത്.  ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമയി ബന്ധപ്പെട്ട് കെ.സി.എ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രാജി. വിനോദിന് പകരം പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല റോങ്ക്ളിന്‍ ജോണിനാണ്.

ചരിത്രം കുറിക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം തന്നെ മികച്ച ഫോമിലാണ്. ബാറ്റിംഗ് തന്നെയാണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ചില താരങ്ങളുടെ ഫോമില്ലായിമ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൗളിംഗിലും ഭേദപ്പെട്ട പ്രകടനമാണ് ടീം […]

പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ ടീമിനു പരമ്പരാഗത വരവേല്‍പ്- VIDEO

പോര്‍ട്ട്‌ എലിസബത്ത്‌: പോര്‍ട്ട് എലിസബത്തില്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തിനെത്തിയ ഇന്ത്യന്‍ ടീമിനു പരമ്പരാഗത രീതിയിലുള്ള വരവേല്‍പ് . ബിസിസിഐ പുറത്ത് വിട്ട വീഡിയോ കാണാം.

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ക്രൈസ്റ്റ് ചര്‍ച്ച്‌:  അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി  മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.  ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക. ആറ് […]

ഇന്ത്യ പതറുന്നു; ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടമായി

ജൊഹാനാസ്ബര്‍ഗ്:  വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. ലോകേഷ് രാഹുലിനെ ഫിലാന്‍ഡര്‍ പുറത്താക്കുകയായിരുന്നു. ഏഴാമത്തെ പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയ് രണ്ടാമത് പുറത്തായി. വിജയിയെ റബാദ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്‍റെ ആദ്യ […]

ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം കോഹ്ലിയ്ക്ക്

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര […]

ദേഷ്യത്തോടെ പന്ത്​ വലിച്ചെറിഞ്ഞു; കൊഹ്ലിക്ക് മാച്ച്‌ ഫീസിന്‍റെ 25 ശതമാനം പിഴ

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് മാച്ച്‌ ഫീസിന്‍റെ 25 ശതമാനം പിഴ. കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള നായകന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ് മാച്ച്‌ റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു കൊഹ്ലിയുടെ കലിപ്പടക്കല്‍. മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്ന കാര്യം കൊഹ്ലി അമ്ബയര്‍ മൈഖല്‍ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. പരാതി പറച്ചിലിന് ശേഷമുള്ള ഇന്ത്യന്‍ നായകന്‍റെ പ്രവര്‍ത്തി കളിയുടെ സ്പിരിറ്റിന് […]

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

ന്യൂസിലന്‍ഡ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദുര്‍ബലരായ പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിനാണ് ഇന്ത്യന്‍ കുട്ടിക്കൂട്ടം തോല്‍പ്പിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്രിക്കറ്റിലെ നവാഗതരായ പാപുവ ന്യൂഗിനിയയെ 64 റണ്‍സിന് ഓള്‍ ഒൗട്ടാക്കി. 21.5 ഓവര്‍ മാത്രമാണ് പാപുവ ന്യൂഗിനിയയുടെ ഇന്നിംഗ്സ് നീണ്ടുനിന്നത്. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി അനുകുല്‍ റോയി അഞ്ച് വിക്കറ്റ് നേടി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് ഓവറില്‍ വിജയം […]

ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്  ബി.സി.സി.ഐ  വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്‍റെ അംശം പഠാന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബറോഡ ടീമിലേക്ക് പഠാ നെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. യൂസഫ് പഠാന്‍റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യമാണ് […]